പ്രതീകാത്മക ചിത്രം 
Business

ക്യാമറയില്‍ നിന്ന് വീഡിയോയിലേക്ക് എളുപ്പം സ്വിച്ച് ചെയ്യാം; പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പരിഷ്‌കരണം വരുത്തി വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പരിഷ്‌കരണം വരുത്തി വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

നിലവിലെ ക്യാമറ ഓപ്ഷന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോള്‍ വാട്‌സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ക്യാമറ ഓപ്ഷനില്‍ ലോങ് പ്രസ് ചെയ്യണം. 

ഇത് പലപ്പോഴും വീഡിയോ ഷൂട്ടിങ്ങിനെ ബാധിക്കാറുണ്ട്. പകരം ക്യാമറയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും സ്വിച്ച് ചെയ്ത് മാറാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം. ടാപ്പ് ചെയ്യുമ്പോള്‍ തന്നെ ക്യാമറ മോഡില്‍ നിന്ന് വീഡിയോ മോഡിലേക്ക് മാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ