UPI Payment AI Generated
Business

ഇന്റര്‍നെറ്റ് ഇല്ലാതെയും പണം അയക്കാം; എന്താണ് എന്‍എഫ്‌സി?

ക്രെഡിറ്റ് കാര്‍ഡുകളില്‍ നിലവിലുള്ള ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിന് സമാനമായി ഇത് പ്രവര്‍ത്തിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഫ്ലൈന്‍ യുപിഐ പേയ്മെന്റുകള്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന പുതിയ ഫീച്ചറിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) തയ്യാറാക്കുന്നതയാണ് റിപ്പോര്‍ട്ട്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിലവിലുള്ള ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിന് സമാനമായി ഇത് പ്രവര്‍ത്തിക്കും.

നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) എന്താണ്?

നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നത് ഒരു ഹ്രസ്വ-ദൂര വയര്‍ലെസ് കണക്റ്റിവിറ്റി സാങ്കേതികവിദ്യയാണ്, ഇത് ഡിവൈസകുള്‍ പരസ്പരം അടുപ്പിച്ച് വയ്ക്കുമ്പോള്‍ അല്ലെങ്കില്‍ കുറച്ച് സെന്റീമീറ്ററുകള്‍ അകലത്തില്‍ കൊണ്ടുവരുമ്പോഴോ ആശയവിനിമയമോ, ഇടപാടുകളോ നടത്താം. ക്രെഡിറ്റ് കാര്‍ഡുകള്‍ ഓതെറ്റിഫിക്കേഷന്‍, ഫിസിക്കല്‍ ആക്സസ്, ചെറിയ ഫയലുകള്‍ കൈമാറല്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എന്‍എഫ്സി നൗകര്യമുള്ള ഫോണ്‍ ഒരു പേയ്മെന്റ് ടെര്‍മിനലില്‍ ടാപ്പ് ചെയ്ത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പൂര്‍ത്തിയാക്കാം. ഇതിന് ഇന്റര്‍നെറ്റ് ആവശ്യമില്ല. റേഞ്ച് കുറഞ്ഞതോ സിഗ്‌നല്‍ ഇല്ലാത്തതോ ആയ സ്ഥലങ്ങളില്‍ സൗകര്യം ഏറെ ഗുണം ചെയ്യും. ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്ത് അവരുടെ യുപിഐ ലൈറ്റ് വാലറ്റില്‍ പണം നിറയ്ക്കണം. വാലറ്റ് നിറച്ചുകഴിഞ്ഞാല്‍, അവരുടെ എന്‍എഫ്‌സി സൗകര്യമുള്ള സ്മാര്‍ട്ട്ഫോണ്‍ അനുയോജ്യമായ പിഒഎസ് ടെര്‍മിനലില്‍ ടാപ്പ് ചെയ്താല്‍ പേയ്മെന്റ് നടത്താം. രണ്ട് ഡിവൈസിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ പോലും ഇത് സാധ്യമാകും.

തുക പ്രീലോഡ് ചെയ്ത യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്നാണ് വരുന്നതെങ്കില്‍ ആ ഇടപാടിന് യുപിഐ പിന്‍ നല്‍കേണ്ടതില്ല. വിമാനങ്ങള്‍, ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍, ഗ്രാമപ്രദേശങ്ങള്‍, സെല്ലുലാര്‍ നെറ്റ്വര്‍ക്ക് തിരക്കേറിയ വലിയ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം ഏറെ പ്രയോജനംചെയ്യും. ഓഫ്ലൈന്‍ ടാപ്പ്-ആന്‍ഡ്-ഗോ സ്‌കീമിന് 2,000 രൂപയുടെ വരെ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും.

You can send money even without the internet; What is NFC?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രക്ഷോഭം നടത്തിയെന്ന കാരണത്താല്‍ ലാത്തിച്ചാര്‍ജ് പാടില്ല, പ്രതിഷേധങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം': ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഇരട്ട​ ​ഗോൾ, ടീമിനെ രക്ഷിച്ച് നെയ്മർ! പോക്കർ കാർഡ്, ​ഗോൾഫ് ആഘോഷത്തിനു പിന്നിൽ?

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കാവുങ്കൽ നാരായണൻ അന്തരിച്ചു

ശ്രീരാമന്റെ കൊടിയിലെ അടയാളം?, ലക്ഷ്മണൻ കയറിയ മരം?; അറിയാം രാമായണത്തിലെ വൃക്ഷങ്ങളുടെ പ്രാധാന്യം

'അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?'; തുറന്നടിച്ച് മാധവ് സുരേഷ്