ഫുഡ് റെസ്‌ക്യൂ' ഫീച്ചറുമായി സൊമാറ്റോ പ്രതീകാത്മക ചിത്രം
Business

'കുറഞ്ഞ വിലയ്ക്ക് ഭക്ഷണം'; പുതിയ ഫീച്ചറുമായി സൊമാറ്റോ, പക്ഷേ...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി 'ഫുഡ് റെസ്‌ക്യൂ' എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി 'ഫുഡ് റെസ്‌ക്യൂ' എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. കാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി ഭക്ഷണം പാഴാക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യവുമുള്ളതായി സൊമാറ്റോ അറിയിച്ചു.

'സൊമാറ്റോയില്‍ ഓര്‍ഡര്‍ റദ്ദാക്കുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം ഇത് വലിയ അളവില്‍ ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നു. കര്‍ശനമായ നയങ്ങളും റദ്ദാക്കലുകള്‍ തടയുന്നതിനുള്ള നോ റീഫണ്ട് നയവും ഉണ്ടായിരുന്നിട്ടും 4 ലക്ഷത്തിലധികം മികച്ച ഓര്‍ഡറുകള്‍ സൊമാറ്റോയില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുന്നത്. ഞങ്ങള്‍ക്കും റെസ്റ്റോറന്റ് വ്യവസായത്തിനും ഇത്തരത്തില്‍ ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം പാഴാവുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ന് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. റദ്ദ് ചെയ്ത ഓര്‍ഡറുകള്‍ അടുത്തുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ വാങ്ങാന്‍ അവസരം നല്‍കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഇത്തരത്തില്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ അടുത്ത ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇത് പോപ്പ് അപ്പ് ചെയ്ത് വരും. പാക്കേജില്‍ യാതൊരുവിധത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത വിധമാണ് മിനിറ്റുകള്‍ക്കുള്ളില്‍ അവ വാങ്ങാവുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക'- സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു.

ആപ്പില്‍ ഡെലിവറി പങ്കാളിയുടെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ റദ്ദാക്കിയ ഓര്‍ഡര്‍ പോപ്പ് അപ്പ് ചെയ്ത് വരുന്ന തരത്തിലാണ് ക്രമീകരണം. കുറഞ്ഞ വിലയ്ക്ക് ഓര്‍ഡര്‍ ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. യഥാര്‍ത്ഥ ഉപഭോക്താവിനും അവരുടെ തൊട്ടടുത്തുള്ളവര്‍ക്കും ഓര്‍ഡര്‍ ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കില്ല.പുതിയ ഉപഭോക്താവ് അടച്ച തുക യഥാര്‍ത്ഥ ഉപഭോക്താവുമായും (അവര്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയിട്ടുണ്ടെങ്കില്‍), റെസ്റ്റോറന്റ് പങ്കാളിയുമായും പങ്കിടുന്ന തരത്തിലാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ഐസ്‌ക്രീമുകള്‍, ഷേക്കുകള്‍, സ്മൂത്തികള്‍ അടക്കം സെന്‍സിറ്റിവായിട്ടുള്ള ഭക്ഷണവസ്തുക്കളെ ഈ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നോണ്‍ വെജ് ഓര്‍ഡറുകള്‍ കാണാന്‍ സാധിക്കാത്ത വിധമാണ് 'ഫുഡ് റെസ്‌ക്യൂ'ഫീച്ചര്‍ എന്നും സൊമാറ്റോ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT