Business

ചായ ഇനി ശരിക്കും പൊളളും! തേയില വിലയിൽ ഇരട്ടിയിലധികം വർധന 

പൊടിത്തേയില വില കിലോ​ഗ്രാമിന് 230-250 രൂപയാണ്. ബ്രാൻഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തേയില വില അപ്രതീക്ഷിതമായി ഉയർന്ന് റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇരട്ടിയിലധികം വിലവർധനയാണ് തേയില വിലയിൽ ഉണ്ടായിരിക്കുന്നത്.  കിലോഗ്രാമിന് 84 രൂപ എന്നതിൽ നിന്ന് 300രൂപ എന്ന റെക്കോർഡ് നിലവാരത്തിലേയ്ക്ക് വില ഉയരുകയാണ്. ഇപ്പോൾ പൊടിത്തേയില വില കിലോ​ഗ്രാമിന് 230-250 രൂപയാണ്. ബ്രാൻഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്. 

തേയില ഉത്പാദന സംസ്ഥാനങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതികളും ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനുപുറമേ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഉത്പാദനത്തിൽ ഇടിവുണ്ടാക്കി. 40 ശതമാനത്തോളം ഉത്പാദനം ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. 

രാജ്യത്ത് ഉടനീളമുള്ള ലേല കേന്ദ്രങ്ങളിൽ വില ഉയർന്നിട്ടുണ്ട്. ഇതുവരെ തേയില ലേലത്തിൽ ലഭിച്ച കൂടിയ വില കിലോ​ഗ്രാമിന് 230 രൂപയാണ്. ശരാശരി 190 രൂപയാണ് നിലവിലെ വില. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് തേയിലയുടെ ലേലത്തുക ഇത്രയധികം ഉയർന്നത്. ലേലത്തിൽ വാങ്ങുന്ന തേയില ഉപഭോക്താക്കളിലെത്തുമ്പോൾ ശരാശരി 60-70 രൂപയുടെ വർധനയുണ്ടാകും. 

അതേസമയം ഇന്ത്യയുടെ തേയില കയറ്റുമതി ഈ വർഷം കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കെനിയയിൽ ഉത്പാദനം വർധിച്ചതാണ് പ്രധാന കാരണം. 30 ശതമാനത്തിൽ അധികമാണ് ഉത്പാദനം ഉയർന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; കേന്ദ്ര നിരക്ക് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

പൂഴി വിൽക്കാൻ ലൈസൻസ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങി; മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

ഉലുവക്കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാം, കർക്കടകത്തിൽ ഏഴ് ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

'റിവ്യൂ പറയാൻ ​​വേണ്ടിയല്ല ആളുകൾ വിജയ്‌യുടെ സിനിമകൾ കാണുന്നത്, റിലീസാകാൻ പോകുന്നത് 'ജന നായകൻ' പുതിയ പതിപ്പ്'; നിർമാതാവ്