Business

ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്തിയെന്ന് വി ; ടെലികോം രംഗത്തെ മല്‍സരം പുതിയ തലത്തിലേക്ക്

കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്തിയതെന്ന് വോഡഫോണ്‍-ഐഡിയ ( വി) കമ്പനി ആരോപിച്ചു. കഴിഞ്ഞദിവസം ഉണ്ടായ തടസ്സത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വി കേരള - തമിഴ്‌നാട് ബിസിനസ് ഹെഡ് എസ് മുരളിയുടെ പേരില്‍ ഇന്നത്തെ ദിനപ്പത്രങ്ങളില്‍ വന്ന പരസ്യത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

'ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്തിയത് ഞങ്ങളുടെ കണക്ടിവിറ്റിയെ ബാധിക്കുകയും, അതുകാരണം കേരളത്തിലെ ചില ഭാഗങ്ങളില്‍ ഞങ്ങളുടെ സേവനത്തിന് തടസ്സം നേരിടുകയും ചെയ്തു. 

താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും താങ്കളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത തകരാറുകള്‍ ഞങ്ങള്‍ പരിഹരിച്ചുകഴിഞ്ഞു. ഞങ്ങളുടെ സേവനങ്ങള്‍ തടസ്സമില്ലാതെ താങ്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്ന് ഞങ്ങള്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നു'. എന്ന് പരസ്യത്തില്‍ വോഡഫോണ്‍-ഐഡിയ ബിസിനസ് ഹെഡ് പറയുന്നു.

ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെയാണ്  വോഡഫോൺ- ഐഡിയ (വി) നെറ്റ് വർക്ക് തകരാർ രൂക്ഷമായത്. കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്. മുംബൈ, ചെന്നൈ, പുനെ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ പ്രശ്നം നേരിട്ടതായാണ് വിവരം. നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

എന്‍ജിന് പണി കിട്ടുമോ?, ഇ20 പെട്രോള്‍ പ്രശ്‌നമായേക്കാമെന്ന് കേന്ദ്ര ഏജന്‍സി; എഥനോള്‍ ചേര്‍ന്ന ഇന്ധനം സുരക്ഷിതമെന്ന് വാഹന നിര്‍മ്മാതാക്കള്‍

'മുരുഗദോസിനെ കാണാന്‍ 1 ലക്ഷം, അമ്മ ഇട്ടിരുന്ന സ്വര്‍ണം ഊരിക്കൊടുത്തു'; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

ജാതി-മത ഭേദമില്ലാതെ മരണത്തിൽ ഒന്നാകുന്ന ഇടം; ഇടുക്കിയിലെ തിലകാശി പീഠം മാനവികതയുടെ വേറിട്ട മാതൃകയാകുന്നു

വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അറബി അധ്യാപകന്‍; അന്വേഷണത്തിന് ഉത്തരവ്