Business

മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് ന്യൂഡില്‍സ് സൗജന്യം 

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ വ്യത്യസ്ത പ്രചാരണ പരിപാടി സംഘടിപ്പിച്ച് മാഗി ന്യൂഡില്‍സ് ഉല്‍പ്പാദകരായ നെസ്‌ലേ ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ വ്യത്യസ്ത പ്രചാരണ പരിപാടി സംഘടിപ്പിച്ച് മാഗി ന്യൂഡില്‍സ് ഉല്‍പ്പാദകരായ നെസ്‌ലേ ഇന്ത്യ. പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ മാഗിയുടെ വരവ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗിന്യൂഡില്‍സ്  സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

ഉത്തരാഖണ്ഡില്‍ ആരംഭിച്ച പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് കമ്പനി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, മൂസ്സുറി എന്നിവിടങ്ങളിലെ 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പ്ലാസ്റ്റിക്കിനെതിരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി വക്താവ് അറിയിച്ചു.

മാഗി ന്യൂഡില്‍സ്, പെപ്‌സി കമ്പനിയുടെ ഉല്‍പ്പനമായ ലെയിസ്, പാര്‍ളിയുടെ ഫ്രൂട്ടി എന്നിവയാണ് മലിനീകരണം ഉണ്ടാക്കുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ ചിലത് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മെയ് മാസം പുറത്തുവന്ന ഈ റിപ്പോര്‍ട്ടില്‍ ഉപഭോക്താക്കള്‍ ഇത്തരം ഉല്‍പ്പനങ്ങളുടെ ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെസ്‌ലേയുടെ  ബോധവല്‍ക്കരണ പരിപാടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

ഇന്റര്‍നെറ്റോ വൈ-ഫൈയോ വേണ്ട; മൊബൈലില്‍ ലൈവ് ചാനലുകള്‍ കാണാം, രാജ്യത്ത് ഡിടിഎം യാഥാര്‍ഥ്യമാവുന്നു

സൂര്യയ്ക്ക് പിന്നാലെ ഇനി ആര്യയെയും സൈഡാക്കുമോ ?; 'അനന്തൻ കാടി'ലെ ഇന്ദ്രൻസിന്റെ കാരക്ടർ ലുക്ക് പുറത്ത്

കാറിലും സ്‌കൂട്ടറിലും വരെ പാമ്പുകള്‍; പൂങ്കുന്നത്തെ വീട്ടില്‍ നിന്നും ഇതുവരെ പിടികൂടിയത് 20 മലമ്പാമ്പിനെ; ഭീതിയൊഴിയാതെ വീട്ടുകാര്‍

ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

SCROLL FOR NEXT