25 lakh people applied for the post of Peon, 90% of them were highly qualified  file representative purpose only
Career

പ്യൂൺ തസ്തികയിലേക്ക് അപേക്ഷിച്ചത് 25 ലക്ഷം പേർ, 90 ശതമാനവും ഉന്നത യോഗ്യതയുള്ളവർ

38 ജില്ലകളിലായി 1,286 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു, ഓരോ ഷിഫ്റ്റിലും 411,000-ത്തിലധികം ഉദ്യോഗാർത്ഥികളുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാനിൽ പ്യൂൺ തസ്തികയിലേക്ക് നടന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചത് ആകെ ഒഴിവുള്ള തസ്തികകളേക്കാൾ ഏകദേശം അമ്പത് ഇരട്ടി പേരാണ്. അകെ 53,000 ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ അപേക്ഷിച്ചത് 25 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ.

പ്യൂൺ തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസ് ആയിരുന്നു. എന്നാൽ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ 90 ശതമാനം പേരും ഉന്നത വിദ്യാഭ്യാസ യോഗ്യകളുള്ളവരാണ്.

ഒരുകാലത്ത് പഠിപ്പിക്കാനോ മറ്റ് ഭരണപരമായ ജോലികൾ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ബി എഡ്, ബി എസ് ടിസി തുടങ്ങി വിവിധ ബിരുദവും ബിരുദാനന്തര ബിരുദവും മറ്റ് നേടിയവർ അപേക്ഷകർ ഇപ്പോൾ സ്കൂൾ ബെൽ അടിക്കാനോ ഫയൽ കൊണ്ടുകൊടുക്കാനോ തയ്യാറായാണ് പരീക്ഷയ്ക്ക് എത്തിയത്.

ആകെ ഒഴിവുള്ള 53,749 തസ്തികകളിലേക്ക് അപേക്ഷിച്ച 25 ലക്ഷത്തോളം പേരിൽ 10% പേർക്ക് മാത്രമേ ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത ഉണ്ടായിരുന്നുള്ളൂ, ബാക്കിയുള്ളവർ അമിത യോഗ്യത നേടിയവരായിരുന്നു. എംഎസ്‌സി, ബിടെക്, പിഎച്ച്ഡി പോലുള്ള ബിരുദങ്ങൾ ഉള്ള നിരവധി പേരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

38 ജില്ലകളിലായി 1,286 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു, ഓരോ ഷിഫ്റ്റിലും 411,000-ത്തിലധികം ഉദ്യോഗാർത്ഥികളുണ്ടായിരുന്നു.

സിക്കാറിൽ നിന്നുള്ള നരേന്ദ്ര ബിജാനിയ, ഗണിതശാസ്ത്രത്തിൽ എംഎസ്‌സിയും ബിഎഡും നേടിയിട്ടുണ്ട്, അദ്ധ്യാപകനാകാൻ യോഗ്യതയുണ്ടെങ്കിലും ഒരു ജോലി വേണം എന്നതിനാൽ പ്യൂണാകാനും തയ്യാറായി എത്തിയതാണ് താനെന്ന് അദ്ദേഹം ഇന്ത്യാടുഡേയോട് പറഞ്ഞു.

"അവരുടെ ഗ്രാമവാസികളും ബന്ധുക്കളും തങ്ങൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരാണെന്ന് കരുതുന്നു, പക്ഷേ ഒരു പ്യൂൺ ജോലിക്കുള്ള പരീക്ഷ എഴുതാൻ തങ്ങൾ ഇവിടെയുണ്ടെന്ന് അവർ കാണും." ചാനൽ ക്യാമറകളുടെ മുന്നിൽ നിന്നും മാറിയ ഉദ്യോഗാർത്ഥികൾ പറഞ്ഞു.

ജയ്പൂരിലെ ഗാന്ധി നഗർ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നേരത്തെ തന്നെ പരീക്ഷാർത്ഥികളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

ഇത് രാജസ്ഥാനിലെ വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുടെ ആഴം വെളിപ്പെടുത്തുന്നതാണിതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

പത്താം ക്ലാസ് യോഗ്യതയുള്ള ജോലിയിലേക്ക് ഉന്നത ബിരുദമുള്ള അപേക്ഷിക്കുന്ന സാഹചര്യത്തിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Job News: 25 lakh people applied for applied for 53,000 peon posts in Rajasthan, reflecting widespread joblessness in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT