A recruitment is being conducted for the position of Commercial Assistant at the Indian Embassy in Brazil. alan gois
Career

ഡിഗ്രി മതി, ഇന്ത്യൻ എംബസിയിൽ ജോലി നേടാം; നിയമനം ബ്രസീലിൽ, ഇപ്പോൾ അപേക്ഷിക്കൂ

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ ഡിസംബർ 9 വരെ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബ്രസീലിലെ ഇന്ത്യൻ എംബസിയിൽ കൊമേഴ്‌സ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിൽ ഉയർന്ന നിലവാരത്തിലുള്ള പ്രാവീണ്യം നിർബന്ധമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ ഡിസംബർ 9 വരെ സമർപ്പിക്കാം.

ഒഴിവും യോഗ്യതയും

  • അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.

  • കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കാം.

  • ട്രേഡ്, മാർക്കറ്റിങ്, ഇന്റർനാഷണൽ ബിസിനസ് മേഖലകളിൽ സ്പെഷ്യലൈസേഷൻ ഉള്ളവർക്കും പരിഗണന ലഭിക്കും.

ഭാഷാ പരിജ്ഞാനം

  • ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിൽ ഉയർന്ന നിലവാരത്തിലുള്ള പ്രാവീണ്യം ആവശ്യമാണ്.

  • കംപ്യുട്ടർ പരിജ്ഞാനം, ഡാറ്റാ വിശകലനം, ഡാറ്റാ മാനേജ്മെന്റ്, മികച്ച ആശയവിനിമയ ശേഷി എന്നിവയും ആവശ്യമാണ്.

  • രാഷ്ട്രീയ, വാണിജ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തയ്യാറാക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം

നയതന്ത്ര കാര്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, വ്യാപാര പ്രോത്സാഹന സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവിടങ്ങളിൽ മുൻപരിചയമുള്ളവർക്ക് തിരഞ്ഞെടുപ്പിൽ അധിക പരിഗണന ലഭിക്കാം.

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇംഗ്ലീഷിൽ തയ്യാറാക്കിയ ബയോഡാറ്റയും (CV) അടുത്തിടെ എടുത്ത കളർ ഫോട്ടോയും സഹിതം ഇമെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം.

ഇമെയിൽ: admn.brasilia@mea.gov.in

വിലാസം:

Embassy of India,
SES 805 Lote 24, Asa Sul,
Brasília, CEP: 70452-901, Brazil.

കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

https://eoibrasilia.gov.in/pdf/Vacancy_Notice_Commercial_Assistant_24-11-2026.pdf

A recruitment is being conducted for the position of Commercial Assistant at the Indian Embassy in Brazil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

മലയാളികളെ 'രക്ഷിക്കാൻ' ഇറങ്ങി വെട്ടിലായി; ഫിലിപ്പീൻസ് വ്ലോഗർമാരുടെ 'കമന്റ് യുദ്ധം' ഒടുവിൽ സൈബർ പൊലീസിൽ!

ഡിഐജി ഓഫീസിന് വിളിപ്പാടകലെയുള്ള ക്ഷേത്രത്തിൽ വീണ്ടും കവർച്ച

മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ ശിവദാസന്‍ നായര്‍ കണ്‍വീനര്‍

രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക്; കണ്ണൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം