AAI Announces 976 Junior Executive Vacancies for 2025 Recruitment AAI/X
Career

എൻജിനീയറിങ് ബിരുദധാരികൾക്ക് എയർപോർട്ട് അതോറിറ്റിയിൽ അവസരം

ബി.ആർക്ക്, ബി.ടെക്,ബിഇ,എം.സി.എ എന്നീ കോഴ്സുകൾ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്‌. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ)യിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 976 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരിട്ടുള്ള നിയമനമാണ്‌ നടത്തുക.

തസ്തികകളും ഒഴിവുകളുടെ എണ്ണവും

ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ) - 11, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്‌- സിവിൽ)- 199, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്‌ - ഇലക്ട്രിക്കൽ)- 208, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്)- 527, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)- 31 എന്നിങ്ങനെയാണ്‌ ഒഴിവുകൾ ഉള്ളത്.

ബി.ആർക്ക്, ബി.ടെക്,ബിഇ,എം.സി.എ എന്നീ കോഴ്സുകൾ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്‌. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും. 40000 രൂപ മുതൽ പ്രതിമാസം ശമ്പളം ആയി ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ഓഗസ്‌റ്റ് 28 മുതൽ ലഭ്യമാകും. അവസാന തീയതി സെപ്‌തംബർ 27. കൂടുതൽ വിവരങ്ങൾ സന്ദർശിക്കുക www.aai.aero.com

Job news: AAI Announces 976 Junior Executive Vacancies for 2025 Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT