Andhra Pradesh High Court Recruitment 2026 Notification Released meta ai
Career

ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം; അകെ 300 ഒഴിവുകൾ

സെക്ഷൻ ഓഫിസർ മുതൽ ഓഫീസ് സബോർഡിനേറ്റ് വരെയാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്

ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 300 ഒഴിവുകളാണ് ഉള്ളത്. സെക്ഷൻ ഓഫിസർ മുതൽ ഓഫീസ് സബോർഡിനേറ്റ് വരെയാണ് ഒഴിവുകൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 മുതൽ 1,47,760 രൂപ വരെ ശമ്പളം ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 19.

തസ്‌തികയും ഒഴിവുകളും

  • സെക്ഷൻ ഓഫിസർ – 05

  • സീനിയർ സിസ്റ്റം ഓഫിസർ – 01

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ – 31

  • അസിസ്റ്റന്റ് ലൈബ്രേറിയൻ – 01

  • ലൈബ്രേറിയൻ ഗ്രേഡ് II – 01

  • U.D. സ്റ്റേനോഗ്രാഫർ – 07

  • അസിസ്റ്റന്റ് – 78

  • എക്സാമിനർ – 27

  • ടൈപ്പിസ്റ്റ് – 44

  • കോപ്പിയിസ്റ്റ് – 34

  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ – 50

  • സ്റ്റേനോഗ്രാഫർ – 01

  • ഓഫീസ് സബോർഡിനേറ്റ് – 20

ആകെ: 300 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

  • സെക്ഷൻ ഓഫിസർ – നിയമത്തിൽ ബിരുദം ആവശ്യമാണ്.

  • സീനിയർ സിസ്റ്റം ഓഫിസർ - ബി .ടെക് (CSC/ECE/EEE/IT)/എം.എസ് സി (കമ്പ്യൂട്ടർ സയൻസ് )

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ – കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം.

  • ലൈബ്രേറിയൻ / അസിസ്റ്റന്റ് ലൈബ്രേറിയൻ – നിയമ ബിരുദം/ ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.

  • U.D. സ്റ്റേനോഗ്രാഫർ & സ്റ്റേനോഗ്രാഫർ – ബിരുദം + സ്റ്റേനോഗ്രാഫി/ടൈപ്പിങ് പരീക്ഷ പാസായിരിക്കണം.

  • അസിസ്റ്റന്റ്, എക്സാമിനർ, ടൈപ്പിസ്റ്റ്, കോപ്പിയിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ – ബിരുദം, ബന്ധപ്പെട്ട കോഴ്സിൽ സർട്ടിഫിക്കറ്റ്.

  • ഓഫീസ് സബോർഡിനേറ്റ്– 7‑ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.

18 മുതൽ 42 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://aphc.gov.in/docs/notification_1774248554_0.pdf

Andhra Pradesh High Court Recruitment 2026 Notification Released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി

'കാഫിർ' സ്‌ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് സ്വീകരണമൊരുക്കി ഡിവൈഎഫ്ഐ

ശരിയായ രീതിയിൽ ആവി പിടിച്ചില്ലെങ്കിൽ ആസ്ത്മ ട്രി​ഗർ ആകാം, ഇക്കൂട്ടർ ഒരു കാരണവശാലും ആവി പിടിക്കരുത്