Central Government Jobs at APEDA Applications Open Until June 22. 
Career

APEDA: കേന്ദ്ര ഫുഡ് എക്സ്പോർട്ട് അതോറിറ്റിയിൽ ഒഴിവ്; മാനേജർ തസ്തികകൾ, ബിരുദം യോഗ്യത

അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. സി.എ,ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 22.

അസിസ്റ്റന്റ് മാനേജർ (ജനറൽ/അഗ്രികൾച്ചർ)- 3 ഒഴിവുകൾ

യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, വെറ്ററിനറി സയൻസ്, ഫുഡ് പ്രോസസ്സിംഗ്, ഫോറിൻ ട്രേഡ്, പ്ലാന്റേഷൻ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലേതെങ്കിലും ഒന്നിൽ ബിരുദം നേടിയിരിക്കണം.

ശമ്പളം:
പേ ലെവൽ-6 പ്രകാരം 35,400 മുതൽ 1,12,400 രൂപ വരെ. ഇതിന് പുറമെ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി:
പരമാവധി 30 വയസ്

അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) - 01 ഒഴിവ്

യോഗ്യത:
ഫിനാൻസിൽ ബിരുദാനന്തര ബിരുദം (Post Graduate Degree), എം.ബി.എ (Finance) അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യത ഉണ്ടായിരിക്കണം.

ശമ്പളം:
പേ ലെവൽ-10 പ്രകാരം 56,100 മുതൽ 1,77,500 രൂപ വരെ. ഇതിന് പുറമെ ഡി.എ, എച്ച്.ആർ.എ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി:
പരമാവധി 35 വയസ്.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • അസിസ്റ്റന്റ് മാനേജർ: ഈ തസ്തികയിലേക്ക് ഒഫ്‌ലൈൻ രീതിയിലുള്ള ഒരു എഴുത്തുപരീക്ഷ (Written Test) മാത്രമായിരിക്കും ഉണ്ടാകുക. ഇതിനായി ഒ.എം.ആർ (OMR) ഷീറ്റുകൾ ഉപയോഗിക്കും. ഈ പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതല്ല.

  • അസിസ്റ്റന്റ് ജനറൽ മാനേജർ: ഈ തസ്തികയിലേക്ക് എഴുത്തുപരീക്ഷയ്ക്ക് പുറമെ പേഴ്സണൽ ഇന്റർവ്യൂവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിഞ്ഞപനം സന്ദർശിക്കുക.

https://apeda.gov.in/sites/default/files/2026-05/RECRUITMENT_ADVERTISEMENT_NO_12026.pdf

Central Government Jobs at APEDA Applications Open Until June 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

'അല്‍പ്പം സ്ഥലം തരൂ എന്ന് കരയുന്ന മകന്‍, ഇരയെ ലക്ഷ്യമാക്കുന്ന കഴുകന്‍മാരെപ്പോലെ'; രൂക്ഷ പ്രതികരണവുമായി സുപ്രിയ

രാജി സ്വജനപക്ഷപാത വിവാദം ഒഴിവാക്കാൻ ; പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ നയം വ്യക്തമാക്കി മന്ത്രി സണ്ണി ജോസഫ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം, എണ്ണവില കുതിക്കുന്നു

PSC: ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II തസ്തികയിൽ നിയമനം, അവസാന തീയതി ജൂൺ 1

SCROLL FOR NEXT