Applications are invited for teaching and non-teaching posts at the Navy Children School, located at the Naval Base in Kochi. ai image
Career

കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചിയിലെ നേവൽ ബേസിലുള്ള നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപക,അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 26 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

1. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ

  • മാത്തമാറ്റിക്സ്: 01

  • എക്കണോമിക്സ്: 01

2. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ

  • ഹിന്ദി: 02

  • സോഷ്യൽ സയൻസ്: 01

  • സംസ്‌കൃതം: 01

  • സയൻസ്: 01

  • മാത്തമാറ്റിക്സ്: 01

  • മ്യൂസിക്: 01

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

3. പ്രൈമറി ടീച്ചേർസ്

  • സ്പെഷ്യൽ എഡ്യൂക്കേറ്റർ – 01

  • ഹിന്ദി – 01

  • ജനറൽ– 04

  • ആർട്ട് – 01

  • ഫിസിക്കൽ എജ്യുക്കേഷൻ – 01

  • ലൈബ്രേറിയൻ – 01

  • അസിസ്റ്റന്റ് ലൈബ്രേറിയൻ – 01

  • അക്കാദമിക് കൗൺസിലർ – 01

4. അഡ്മിനിസ്ട്രേഷൻ / സപ്പോർട്ട് സ്റ്റാഫ്

  • ലോവർ ഡിവിഷൻ ക്ലർക്ക് – 01

  • ഗ്രൂപ്പ് ഡി (എം.ടി.എസ്. – പുരുഷൻ) – 02

  • ഗ്രൂപ്പ് ഡി (എം.ടി.എസ്. – വനിത) – 01

യോഗ്യത

പി.ജി.ടി. തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും വേണം. പ്ലസ് ടു, ബിരുദ തലങ്ങളിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കണം.

ടി.ജി.ടി. തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദവും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.എഡും ആവശ്യമാണ്. പ്ലസ് ടു തലത്തിലും ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കണം.

പി.ആർ.ടി. തസ്തികകളിലേക്ക് ബിരുദവും ബി.എഡ്./ഡി.എൽ.എഡ്. യോഗ്യതയും വേണം. അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് എലമെന്ററി എജ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമയോ നാല് വർഷത്തെ ബി.എൽ.എഡോ നേടിയിരിക്കണം.

ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ വേണം. അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്ക് പ്ലസ് ടുവും ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമയും ആവശ്യമാണ്.

ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗത, മൂന്ന് വർഷത്തെ ഓഫീസ് പ്രവൃത്തിപരിചയം, കംപ്യുട്ടർ പരിജ്ഞാനം എന്നിവയും വേണം.

ഗ്രൂപ്പ് ഡി (എം.ടി.എസ്.) തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.

അപേക്ഷിക്കേണ്ട വിധം

നേവി ചിൽഡ്രൻസ് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ ncskochi.nesnavy.in വഴി ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിലെ Miscellaneous – Career വിഭാഗത്തിൽ അപേക്ഷാ ലിങ്ക് ലഭ്യമാണ്. തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://drive.scientificstudy.co/preview

Applications are invited for teaching and non-teaching posts at the Navy Children School, located at the Naval Base in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

'അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കും, അത് പിന്നെ ഒരു മണിക്കൂറാകും! ഒരു രക്ഷയുമില്ല'; സോഷ്യൽ മീഡിയ ഉപയോ​ഗത്തെക്കുറിച്ച് ഫെമിന

ജിമ്മിൽ പോകാൻ സമയമില്ലേ? ഫിറ്റ്നസ് നിലനിർത്താൻ ഈ 7 വഴികൾ പരീക്ഷിക്കൂ...

120 കിലോമീറ്റര്‍ വരെ വേഗം, മുറസു ചുഴലിക്കാറ്റ് രാത്രി കര തൊടും, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരിപ്പൂരിൽ സിനിമയെ വെല്ലുന്ന നാടകം: സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കാൻ എത്തിയ ക്വട്ടേഷൻ സംഘവും പിടിയിൽ; 1.1 കോടിയുടെ സ്വർണം പിടിച്ചെടുത്തു