Applications are invited for the courses Beauty Culture and Oncology Nursing FILE
Career

ബ്യൂട്ടി കള്‍ച്ചര്‍, ഓങ്കോളജി നഴ്‌സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

10 ദിവസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് ക്ലാസ് നടക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈഫ് ലോങ്ങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് 'ബ്യൂട്ടി കള്‍ച്ചര്‍' എന്ന വിഷയത്തില്‍ തൊഴില്‍പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

10 ദിവസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് ക്ലാസ് നടക്കുന്നത്. വിജയകരമായി പൂര്‍ത്തിയാവക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകര്‍ വഹിക്കണം. ഫോണ്‍: 9349735902

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ 15,000 രൂപ സ്‌റ്റൈഫൻഡ് ലഭിക്കും.

സെപ്റ്റബർ 15 വൈകിട്ട് 5 മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 20 ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ, അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Education news: Applications are invited for the courses Beauty Culture and Oncology Nursing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT