Certificate Course in Effective English Communications  representative purpose only AI image gemini
Career

ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയകലവൂരിൽ ആരംഭിക്കുന്ന ടാലി എസൻഷ്യൽ കോംപ്രെഹെൻസിവ് കോഴ്സിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 20 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് നടത്തുന്ന ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ കോഴ്സിലേക്കും കേരള സർക്കാർ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് ചെറിയകലവൂരിൽ ആരംഭിക്കുന്ന ടാലി കോഴ്സിലും ഇപ്പോൾ അപേക്ഷിക്കാം.

ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ കോഴ്സ്

ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബ‍ർ 15 വരെ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാം.

യോ​ഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 3,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ: www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course വെബ്സൈറ്റിൽ.

അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ 17 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.

ടാലി കോഴ്സ്

കേരള സർക്കാർ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയകലവൂരിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത ടാലി (tally) എസൻഷ്യൽ കോംപ്രെഹെൻസിവ് കോഴ്സിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 20 വരെ നീട്ടി. അഡ്മിഷൻ എടുക്കുവാൻ താൽപ്പര്യമുള്ളവർ ഫോണിലൂടെയോ നേരിട്ടോ സെന്ററിൽ ബന്ധപ്പെടേണ്ടതാണ്.100% പ്ലേസ്മെന്റ് സപ്പോർട്ടുള്ള കോഴ്സാണിത്.

വിവരങ്ങൾക്ക് ഫോൺ :6282095334,9495999682

Education News:Applications are now open for the Effective English Communication course by the School of Lifelong Learning, Kannur University, and the Tally course to be started at ASAP, Cheriya kalavoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

കുഞ്ഞുമുഹമ്മദിനെതിരൊയ കേസില്‍ മെല്ലെപ്പോക്ക്; രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു; ഉടന്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

SCROLL FOR NEXT