കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ (KSRTC- SWIFT) ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒൻപതാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.
അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഒഴിവുകളുടെ എണ്ണം: 385
യോഗ്യതകൾ: അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 9 ക്ലാസ് പാസ്സായിരിക്കണം. സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി 7 വർഷം പൂർത്തിയാക്കിയിരിക്കണം.
അതിൽ ഹെവി മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി 3 വർഷമോ അതിലധികമോ കാലയളവ് പൂർത്തിയാക്കിയിരിക്കണം.
സൈനികസേവനത്തിൽ നിന്നും വിരമിച്ചിട്ടുള്ള അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
പ്രായം: 21 മുതൽ 55 വയസ് വരെ
ഒഴിവുകളുടെ എണ്ണം: 345
യോഗ്യത: അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസ്സായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കുന്ന വേളയിൽ പ്രകാരമുള്ള സാധുവായ ഉണ്ടായിരിക്കണ്ടേതാണ്.
കണ്ടക്ടർ ലൈസൻസ് നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ നിയമനം ലഭിച്ച് മാസത്തിനുള്ളിൽ സാധുവായ ലൈസൻസ് ഹാജരാക്കേണ്ടതാണ്
പ്രായം: 21 മുതൽ 55 വയസ്സ് വരെ.
ഒഴിവുകളുടെ എണ്ണം: 310 എണ്ണം
യോഗ്യത: അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാൾ ക്ലാസ് പാസ്സായിരിക്കണം.
ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്‌ഥമാക്കുകയും വേണം.
മുപ്പതിൽ (30) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവൃർത്തി പരിചയം.
പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ /സർക്കാർ സ്‌ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
പ്രായം: 21 മുതൽ 55 വയസ്സ് വരെ.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി - 22.10.2026ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.cmd.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. അപേക്ഷ ഫീസ് 100/- രൂപ ഓൺലൈൻ മുഖേന ഒടുക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates