സംസ്ഥാന മെഡിക്കൽ ഹോമിയോ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് ടു, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ഫാർമസിസ്റ്റ് ഗ്രേഡ് ടു തസ്തിക ധീവര, എസ്. സി.,കൺവെർട്ടഡ് ടു ക്രിസ്ത്യാനിറ്റി എന്നീ വിഭാഗങ്ങളിലേക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികയാണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത ഹോമിയോപ്പതി നഴ്സിങ് പാസായിരിക്കണം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
അറ്റൻഡർ, വനിത അറ്റൻഡർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഹോമിയോപ്പതി ഫാർമസി മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. എല്ലാ തസ്തികകളിലേക്കും 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ഉണ്ടായിരിക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 13 ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates