Applications invited for Guest Faculty and Junior Research Fellow vacancies at CUSAT CHAT GPT
Career

കുസാറ്റ്: ഗസ്റ്റ് ഫാക്കൽറ്റി,ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കുട്ടനാട് (കുസെക്) ക്യാമ്പസ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷൻ/മെക്കാനിക്കൽ എൻജിനീയറിങ്/ മെറ്റീരിയൽ സയൻസ്/എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ്ങിൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.ടെക്ക്/എം.ടെക്ക് അല്ലെങ്കിൽ എംഎസ് സി പോളിമെർ സയൻസ് ആണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ iicgcusat@gmail.com എന്ന വിലാസത്തിൽ ആഗസ്റ്റ് 28ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2862030 എന്ന നമ്പറിൽ ബന്ധപെടുക.

ഗസ്റ്റ് ഫാക്കൽറ്റി

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കുട്ടനാട് (കുസെക്) ക്യാമ്പസ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് കുസെക് ക്യാമ്പസ്സിൽ ഇന്റർവ്യൂവിന് പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് 0477-2707500, 9400050826 എന്ന നമ്പറുകളിൽ ബന്ധപെടുക.

Job news: Applications invited for Guest Faculty and Junior Research Fellow vacancies at CUSAT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT