Applications Invited for Security Assistant Post in Intelligence Bureau Special arrangement
Career

ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസുകാർക്ക് അവസരം; കേരളത്തിലും ഒഴിവ്

അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിങ്ങിൽ ഒരു വർഷത്തെ പരിചയം വേണം. 18 മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്റലിജൻസ് ബ്യൂറോയിൽ തൊഴിൽ നേടാൻ മറ്റൊരു അവസരം കൂടി. സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗത്തിലാകും നിയമനം ലഭിക്കുക. ഇന്ത്യയിൽ അകെ 455 ഒഴിവുകളാണ് ഉള്ളത്. തിരുവന്തപുരത്ത് ഒമ്പത് ഒഴിവുകൾ ഉണ്ട്.

അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിങ്ങിൽ ഒരു വർഷത്തെ പരിചയം വേണം. 18 മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആകും ആദ്യം. ഇതിനായി കേരളത്തിൽ തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിൽ കേന്ദ്രങ്ങളുണ്ടാകും. സെപ്റ്റംബർ 28 ന് മുൻപ് ഓൺലൈൻ ആയി വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.mha.gov.in.

Job news: Applications Invited for Security Assistant Post in Intelligence Bureau.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?