Applications invited for the vacancy of state Information Commissioner  file
Career

സംസ്ഥാന വിവരാകാശ കമ്മീഷണർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവരങ്ങൾ സഹിതം സെപ്തംബർ 16 ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവ് നികത്തുന്നതിനായി സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ നിശ്ചിത മാനദണ്ഡപ്രകാരം അപേക്ഷിക്കണം.

വിവരാവകാശ കമ്മീഷണർ

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം സെപ്തംബർ 16 ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം.

സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ gadcdnslc@gmail.com ലേക്കോ അപേക്ഷ അയയ്ക്കണം.

കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

ഡ്രൈവർ കം ഓഫീസ് അറ്റൻഡർ

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തേക്കാണ് നിയമനം. എസ് എസ് എൽ സി പാസ്സായിരിക്കണം, എൽ എം വി ലൈസൻസ് ഉണ്ടാവണം,

സർക്കാർ / സർക്കാരിതര സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചവരായിരിക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ഓഗസ്റ്റ് 30ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കണം.

വിലാസം: മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ എസ്ആർടിസി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Career News: Applications must be submitted by 5 pm on September 16th, along with information such as work experience and areas of proven expertise as stipulated in the Right to Information Act.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

SCROLL FOR NEXT