നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി (നിഷ്)ൽ ക്ലിനിക്കൽ സൂപ്പർവൈസർ, അസിസ്റ്റന്റ്ഷിപ്പ് തസ്തികകളിൽ ഒഴിവുണ്ട്.
പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിഫോർ വുമൺ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ്ഡിപ്പാർട്‌മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനിയറിങ് ട്രെയിനികളെ നിയമിക്കുന്നു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററി( ആർ സി സി) ലും സഖിയിലും നടത്താനിരുന്ന തൊഴിൽ അഭിമുഖങ്ങൾ മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു.
വനിതാകമ്മീഷനിൽ അസിസ്റ്റന്റ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ ഒഴിവുണ്ട്.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് നിയമനത്തിനായി സെപ്റ്റംബർ 30ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു മാറ്റിവച്ചു. ഒക്ടോബർ ഒമ്പതിനായിരിക്കും വാക്ക് ഇൻ ഇന്റർവ്യു നടത്തുക
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സഖി വൺ സെപ്റ്റംബർ 30ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. സെപ്റ്റംബർ 30 ന് നടത്താനിരുന്ന അഭിമുഖം ഒക്ടോബർ 10 രാവിലെ 10 മണിക്ക് നടക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി (നിഷ്)ൽ ഒഴിവുകൾ. കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്‌റ്റൈപ്പൻഡോടുകൂടി അസിസ്റ്റന്റ്ഷിപ്പ് (വിവിധ വിഷയങ്ങൾ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ആറ് . കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.
പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിഫോർ വുമൺ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്‌മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനിയറിങ് ട്രെയിനികളെ നിയമിക്കുന്നു.
നിയമനത്തിനായി ഒക്ടോബർ നാലിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനിയറിങ് ബി ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം.
അപേക്ഷകൾ ഒക്ടോബർ മൂന്നിന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in / www.lbsitw.ac.in വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം.
യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ നാലിന് രാവിലെ 10മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
ഫോൺ: 0471 2343395.
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം അപേക്ഷിക്കണം.
മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 നകം അപേക്ഷ ലഭ്യമാക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates