ASAP invited Applications for AR and VR courses , plus two students can apply  ASAP
Career

എആർ, വിആർ കോഴ്സുകൾക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം, പ്ലസ് ടുക്കാർക്ക് അവസരം

ഐ എച്ച് ആർ ഡി 2025 ജൂണിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, പുനർ മൂല്യനിർണ്ണയത്തിന് 22 വരെ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

​തിരുവനന്തപുരം ഗവൺമെ​ന്റ് എൻജിനിയറിങ് കോളജിൽ ബി ആ‍ർക്കിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

തിരുവനന്തപുരത്തെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ ആർ /വി ആർ (AR/ VR) സെന്റർ ഓഫ് എക്‌സലൻസിലാണ് കോഴ്സ് നടത്തുന്നത്.

ഐ എച്ച് ആർ ഡി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് 2025 ഡിസംബറിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യപ്പെടുന്നവർ, അപേക്ഷകൾ സെപ്റ്റംബർ 22 നു മുൻപ് അപേക്ഷിക്കണം.

എ ആർ / വി ആർ കോഴ്സ് പരിശീലനം

അസാപ് കേരളയുടെ നേതൃത്വത്തിൽ വെർച്വൽ റിയാലിറ്റി ഡെവലപ്പർ വിത്ത് യൂണിറ്റി, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അൺറിയൽ എഞ്ചിൻ കോഴ്സുകളിൽ പരിശീലനം നടത്തുന്നു.

അസാപ് കേരളയുടെ കീഴിൽ തിരുവനന്തപുരത്തെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ ആർ /വി ആർ (AR/ VR) സെന്റർ ഓഫ് എക്‌സലൻസിലാണ് കോഴ്സ് നടത്തുന്നത്.

വെർച്വൽ റിയാലിറ്റി ഡെവലപ്പർ വിത്ത് യൂണിറ്റി കോഴ്സിന് പ്ലസ് ടു ആണ് യോഗ്യത. 18 വയസും അതിന് മുകളിലും ഉള്ളവർക്ക് അപേക്ഷിക്കാം 200 മണിക്കൂർ ആണ് കോഴ്സ് സമയം. ആകെ ഫീസ് 29500 രൂപ, 15000 രൂപ, 7500 രൂപ 7000 എന്നിങ്ങനെ മൂന്ന് ഗഡു ആയി ഫീസ് നൽകിയാൽ മതി

ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അൺറിയൽ എഞ്ചിൻ

ഓഫ് ലൈൻ കോഴ്സാണിത്. 120 മണിക്കൂറാണ് സമയം. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. 18 വയസ് മുതൽ മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം 31,000 ഫീസ് (15,000, 16000) രണ്ട് ഗഡു ആയി ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക്: https://csp.asapkerala.gov.in/skill-parks/csp-, ഫോൺ: 9495999693, 9633665843.

ഐ എച്ച് ആർ ഡി പി ജിഡിസിഎ പരീക്ഷാഫലം , പുനർ മൂല്യനിർണ്ണയം

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി 2025 ജൂണിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഒന്നും രണ്ടും സെമസ്റ്റർ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), ഒന്നും രണ്ടും സെമസ്റ്റർ/ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഒന്നും രണ്ടും സെമസ്റ്റർ/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിലും ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ 22 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.

2025 ഡിസംബറിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി (Special Sanction) ആവശ്യപ്പെടുന്നവർ, അപേക്ഷകൾ സെപ്റ്റംബർ 22 നു മുൻപും 200 രൂപ ലേറ്റ് ഫീ സഹിതം 29 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ബി.ആർക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 19ന് നടക്കും. താൽപ്പര്യമുള്ളവർ രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്: www.cet.ac.in.

ഹ്രസ്വകാല പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റിസോഴ്സ് എൻഹാൻസ്മെ​ന്റ് അക്കാദമി ഫോ‍ർ കരിയർ ഹൈറ്റ്സ് (റീച്ച്) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 21വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.reach.org.in, ഫോൺ:9496015002.

Education News: The course is being conducted at the AR, VR Center of Excellence, operating at the Kazhakoottam Community Skill Park in Thiruvananthapuram under ASAP Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT