Assistant Professor Recruitment for 3 Mechanical Engineering Vacancies in Thiruvananthapuram 
Career

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്; മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യത, ദിവസ വേതനം 1750 രൂപ!

എസ്.സി., ഇ.ടി.ബി. വിഭാഗങ്ങളിൽ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ, സംവരണക്രമം അനുസരിച്ച് മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവുകളുണ്ട്. ഓപ്പൺ, എസ്.സി., ഇ.ടി.ബി. വിഭാഗങ്ങൾക്കായാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത്. എസ്.സി., ഇ.ടി.ബി. വിഭാഗങ്ങളിൽ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ, സംവരണക്രമം അനുസരിച്ച് മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും.

യോഗ്യത

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മെഷീൻ ഡിസൈൻ സ്പെഷ്യലൈസേഷനോടെയുള്ള എം.ടെക് ബിരുദം ഉണ്ടായിരിക്കണം. എം.ടെക്/ബി.ടെക് ബിരുദത്തിൽ ഒന്നാം ക്ലാസ് നേടിയിരിക്കണം. അധ്യാപന പരിചയവും ആവശ്യമാണ്.

പ്രായപരിധി

2025 ജനുവരി 1ന് 39 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം

ദിവസ വേതനം 1,750 രൂപ.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 9നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. (No Objection Certificate) ഹാജരാക്കണം.

Assistant Professor Recruitment for 3 Mechanical Engineering Vacancies in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

ചെന്നൈയിൽ ടിവികെ ഭാരവാഹിയെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ

'ഇത് ലോറി ഡ്രൈവർമാർക്കെതിരെയുള്ള നിലപാടല്ല, ജീവനുണ്ടെങ്കിൽ മാത്രമല്ലേ ജീവിതമുള്ളൂ'; കയ്പമം​ഗലം അപകടത്തിൽ ഷറഫു​ദ്ദീൻ

'ലീഗ് നേതാക്കൾ എത്ര വേഗമാണ് മരിക്കുന്നത്; മറ്റ് പാർട്ടിയിലുള്ളവർ 100 കഴിഞ്ഞും നിൽക്കുന്നു'; നർമ്മ നിരീക്ഷണവുമായി ഡോ. എംകെ മുനീർ

4, 6, 4... സിറാജിനെ തൂക്കിയടിച്ച് വൈഭവ് സൂര്യവംശി; വിഡിയോ വൈറൽ