ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്,ഇലക്ട്രോണിക്സ് മെക്കാനിക്ക്,വയർമാൻ എന്നി ട്രേഡുകളിലാണ് ഒഴിവുകൾ ഉള്ളത്. ആഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എസ്.സി.സി.സി, ധീവര വിഭാഗങ്ങൾക്കും, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ പട്ടികജാതി വിഭാഗത്തിനും, വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുള്ള 4 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ NAC-യോടൊപ്പം ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ NTC-യോടൊപ്പം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, സംവരണ വിഭാഗം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ജൂലൈ 29-ന് രാവിലെ 10.30-ന് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0470-2622391.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates