Bachelor of Design Entrance Exam to Be Held on July 5 in Kerala. 
Career

ബാച്ചിലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ ജൂലൈ 5ന്, ഹാൾ ടിക്കറ്റ് നാളെ മുതൽ

പുതുക്കിയ തീയതിയിൽ പരീക്ഷ നടത്തുമെന്നും പരീക്ഷാ സമയത്തിലും പരീക്ഷാകേന്ദ്രങ്ങളിലും മാറ്റമൊന്നും ഇല്ലെന്നനും അധികൃതർ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷ ജൂലൈ 5 ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ജൂൺ 28 നു നടത്താനിരുന്ന  പ്രവേശനപരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതിയിൽ പരീക്ഷ നടത്തുമെന്നും പരീക്ഷാ സമയത്തിലും പരീക്ഷാകേന്ദ്രങ്ങളിലും മാറ്റമൊന്നും ഇല്ലെന്നനും അധികൃതർ വ്യക്തമാക്കി.

പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ജൂൺ 29 മുതൽ പുതിയ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രം, സമയം എന്നിവ കൃത്യമായി പരിശോധിച്ച് നിശ്ചിത സമയത്തിന് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പ്രവേശന പോർട്ടലിൽ ലഭിക്കും. സംശയങ്ങൾ ഉണ്ടെങ്കിൽ 0471-2324396, 0471-2560327 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Bachelor of Design Entrance Exam to Be Held on July 5 in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; അവാമി ലീഗ് തിരികെ വരുമോ?

ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കണം, പാത്രം കഴുകുന്ന സ്പോഞ്ച് വൃത്തിയാക്കാൻ ചില ടിപ്സ്

'ഞാൻ തീരെ സുഖത്തിലായിരുന്നില്ല, ഒറ്റ ദിവസം കൊണ്ട് അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന്' ഉണ്ണി മുകുന്ദൻ

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് അവസരം; ക്ലിനിക്കൽ ക്ലർക്‌ഷിപ്പിന് അപേക്ഷിക്കാം