Balmer Balmer Lawrie Executive Trainee Recruitment 2026 Apply Before June 9 special arrangement
Career

ബാൽമർ ലോറിയിൽ ജോലി നേടാം; എക്സിക്യൂട്ടീവ് ട്രെയിനി തസ്തിക, ബിരുദം,എംബിഎ യോഗ്യത

ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ്, എംബിഎ വിഭാഗങ്ങളിലാണ് അവസരങ്ങൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 09

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാൽമർ ലോറി ആൻഡ് കമ്പനി ലിമിറ്റഡി (Balmer Lawrie)ൽ അവസരം. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് നിയമനം. ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ്, എംബിഎ വിഭാഗങ്ങളിലാണ് അവസരങ്ങൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 09.

ഒഴിവുകളും എണ്ണവും

ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് - എക്സിക്യൂട്ടീവ് ട്രെയിനി

  • മെക്കാനിക്കൽ – 9

  • കെമിക്കൽ – 6

  • ഫുഡ് ടെക്നോളജി – 1

  • ഐ ടി – 6

  • ലെതർ ടെക്നോളജി – 1

എം.ബി.എ - എക്സിക്യൂട്ടീവ് ട്രെയിനി

  • സെയിൽസ് & മാർക്കറ്റിംഗ് – 16

  • ഓപ്പറേഷൻസ് – 11

  • ഐടി മാനേജ്മെന്റ് – 2

  • സപ്ലൈ ചെയിൻ മാനേജ്മെന്റ് – 5

  • എച്ച്ആർ – 1

  • ലോജിസ്റ്റിക്സ് / ട്രാൻസ്പോർട്ടേഷൻ - 3

  • ഐടി – ഫിനാൻസ്– 1

വിദ്യാഭ്യാസ യോഗ്യത

എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാൻ മെക്കാനിക്കൽ, കെമിക്കൽ, ഫുഡ് ടെക്നോളജി, ഐടി, ലെതർ ടെക്നോളജി എന്നീ വിഭാഗങ്ങളിൽ നാല് വർഷത്തെ ഫുൾടൈം ബി.ടെക് അല്ലെങ്കിൽ ബി.ഇ ബിരുദം ഉണ്ടായിരിക്കണം.

സെയിൽസ് & മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഐടി മാനേജ്‌മെന്റ്, എസ്.സി.എം (SCM), എച്ച്.ആർ (HR), ലോജിസ്റ്റിക്സ്, ഐടി ഫിനാൻസ് എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എംബിഎ (MBA), പിജി ഡിപ്ലോമ അല്ലെങ്കിൽ പിജി ബിരുദമാണ് യോഗ്യത. 

തെരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രേഖാപരിശോധന, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം, വൈദ്യപരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

100 മാർക്കിന്റെ പരീക്ഷയിൽ ജനറൽ എൻജിനീയറിങ്/മാനേജ്‌മെന്റ്, അഭിരുചി പരീക്ഷ എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.balmerlawrie.com/storage/CareerDocument/Special_1779080486.pdf

Balmer Lawrie Executive Trainee Recruitment 2026 Apply Before June 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു