BARC offers 105 Junior Research Fellowship positions for aspiring researchers. BARC
Career

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് മാർച്ച് 31 വരെ അപേക്ഷിക്കാം, 105 പേർക്ക് പ്രവേശനം ലഭിക്കും

ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് ഗവേഷകർക്ക് അവസരം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യാ ഗവൺമെന്റിനുകീഴിലുള്ള മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിന് (JRF) അപേക്ഷ ക്ഷണിച്ചു.

ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസസ് എന്നീ വിഷയങ്ങളിലാണ് ജെആർഎഫ് ഗവേഷകർക്ക് അവസരം. വിജ്ഞാപന പ്രകാരം നിലവിൽ 105 പേർക്കാണ് അവസരം ലഭിക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ്റോമിക് എനർജി വകുപ്പിന്റെ കീഴിലുള്ള ഡീംഡ് സർവകലാശാലയായ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (HBNI) പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്യണം.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ എംഎസ്‌സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിഎസ്‌സിയിൽ കുറഞ്ഞത് 60 ശതമാനവും എംഎസ്‌സിയിൽ 55 ശതമാനവും മാർക്ക് നേടിയിരിക്കണം.

a. UGC-CSIR-NET ഫെലോഷിപ്പ് (SLET/ ലക്ചർഷിപ്പ് യോഗ്യത യില്ല)

b. JEST സ്കോർ

c. ICMR-JRF ടെസ്റ്റ്, ICAR-JRF ടെസ്റ്റ്

d. DBT-JRB ബയോടെക്നോളജി യോഗ്യതാ പരീക്ഷ

e. ഫിസിക്സ്/കെമിസ്ട്രി/ലൈഫ് സയൻസസ്/ബയോടെക്നോളജി എന്നിവയിൽ ഗേറ്റ് സ്കോർ

f. JGEEBILS എന്നിവയിലേതെങ്കിലും സാധുവായ യോഗ്യത സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി: പരമാവധി 28 വയസ്‌ (01.08.2026 അടിസ്ഥാനമാക്കി). അർഹതയുള്ള വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ്‌ ലഭിക്കും.

അപേക്ഷ ഫീസ്: 500 രൂപ. സ്ത്രീകൾ, എസ്‌സി/എസ് ടി, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് നൽകേണ്ടതില്ല.

തെരഞ്ഞെടുപ്പ് രീതി: ദേശീയതല പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനെ അടിസ്ഥാനമാക്കി അഭിമുഖം നടത്തും. മുംബൈയിൽ നടക്കുന്ന അഭിമുഖത്തിനെ അടിസ്ഥാനമാക്കിയിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

ഫെലോഷിപ്പ് കാലയളവ്: ആകെ അഞ്ച് വർഷം

ഫെലോഷിപ്പ് തുക:

ആദ്യ രണ്ട് വർഷം ജൂനിയർ റിസർച്ച് ഫെല്ലോ ആയി 37,000 രൂപ പ്രതിമാസം സ്റ്റൈപൻഡ് ലഭിക്കും.

മൂന്നാംവർഷം മുതൽ സീനിയർ റിസർച്ച് ഫെലോ (SRF) ആയി പരിഗണിച്ച് 42,000 രൂപ പ്രതിമാസം ലഭിക്കും.

ബുക്ക് അലവൻസ് ഉൾപ്പെടെയുള്ള കണ്ടിജൻസി ഗ്രാന്റായി പ്രതിവർഷം 60,000 രൂപ ലഭിക്കുന്നതിന് അർഹതയുണ്ടാകും.

പിഎച്ച്ഡി പ്രോഗ്രാമിനിടെ വിദേശത്ത് അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം HBNI വ്യവസ്ഥകൾക്ക് വിധേയമായി നൽകാവുന്നതാണ്.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 31

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്

ജെ ആർ എഫ് വിജ്ഞാപനം ഇവിടെ വായിക്കാം

കുടുതൽ വിവരങ്ങൾക്ക് : barcocesexam.in , barc.gov.in

Career News: BARC has announced 105 Junior Research Fellowship positions. Apply before March 31 to secure your opportunity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

കെ സുധാകരന്റെ വീട്ടിലെത്തി ടികെ ഗോവിന്ദന്‍ മാസ്റ്റര്‍; ഷാൾ അണിയിച്ച് സ്വീകരണം (വിഡിയോ)

കാറ്റെങ്ങോട്ട്, ഇടുക്കിയില്‍ സ്വാധീനം തുടരാന്‍ എല്‍ഡിഎഫ്

മങ്കടയില്‍ സ്ഥാനാര്‍ഥിയെ മാറ്റി സിപിഎം; മഞ്ഞളാംകുഴി അലിക്കെതിരെ മുന്‍ മുസ്ലീം ലീഗ് നേതാവ്; ഒടുവില്‍ ട്വിസ്റ്റ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡി! സാധ്യതാ പട്ടികയില്‍ 20 താരങ്ങള്‍? ഐപിഎല്ലിലെ കളി 'നിരീക്ഷണത്തില്‍'

SCROLL FOR NEXT