ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) നടത്തുന്ന ദേശീയ തല സർട്ടിഫിക്കേഷൻ പരീക്ഷയായ ഓൾ ഇന്ത്യാ ബാർ എക്സാമിനുള്ള (എഐബിഇ 21 -AIBE 21 ) രജിസ്ട്രേഷൻ നാളെ (ഫെബ്രുവരി 11)മുതൽ ആരംഭിക്കും.
ഇന്ത്യയിൽ നിയമം പ്രാക്ടീസ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ആഗ്രഹിക്കുന്ന നിയമ ബിരുദധാരികൾ നിർബന്ധമായും നേടിയിരിക്കേണ്ട ദേശീയതല സർട്ടിഫിക്കേഷന് വേണ്ടിയുള്ള പരീക്ഷയാണ് എഐബിഇ .
പരീക്ഷാർത്ഥികൾക്ക് allindiabarexamination.com എന്ന ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ. ഫെബ്രുവരി 11 ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം
◘ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്ന് വർഷത്തെയോ അഞ്ച് വർഷത്തെയോ LL B ബിരുദം നേടിയിരിക്കണം.
◘സംസ്ഥാന ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.
◘പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധിയില്ല, ഒന്നിലധികം തവണ പരീക്ഷ എഴുതാൻ അനുവാദമുണ്ട്.
പരീക്ഷാർത്ഥിയുടെ നിയമത്തെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള 100 മാർക്കിന്റെ വിലയിരുത്തലായിരിക്കും AIBE 21. നിയമ പരിശീലനത്തിന് നിർണായകമായ വിവിധ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുന്നു,
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി: ഫെബ്രുവരി 11
ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: ഏപ്രിൽ 30
ഫീസ് അടയ്ക്കേണ്ട അവസാന തീയതി: മെയ് 1, 2026
അപേക്ഷയിലെ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി: മെയ് 3
അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുന്ന തീയതി : മെയ് 22
AIBE 21 പരീക്ഷാ തീയതി: ജൂൺ 7
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates