ബി ഒ ബി ഫിനാൻഷ്യൽ സൊല്യൂഷൻസ് (BOBCARD) എവിപി- ഐടി ആപ്ലിക്കേഷൻ സപ്പോർട്ട് (AVP - IT Application Support) തസ്തികയിലേക്കുള്ള നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കമ്പ്യൂട്ടർ വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 50 വയസ്സ്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി 23-12-2025.
യോഗ്യത: ബിഇ/ ബി.ടെക്/ എംഇ/ എം.ടെക്, എംബിഎ/ പിജിഡിബിഎം, ബിസിഎ, എംസിഎ, എംഎസ്‌സി (സ്റ്റാറ്റിസ്റ്റിക്സ്), ബിഎസ്‌സി, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ്, അല്ലെങ്കിൽ അനുബന്ധ മേഖല. അല്ലെങ്കിൽ ബിരുദം/ബിരുദാനന്തര ബിരുദവും ഡൊമെയ്നിൽ പരിചയവും.
പരിചയം: 8-12 വർഷം പരിചയം.
ഒഴിവുകളുടെ എണ്ണം: എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
ജോലി സ്ഥലം: മുംബൈ. ഓർഗനൈസേഷൻ/മാതൃസ്ഥാപനം/മാതൃസ്ഥാപനത്തിന്റെ ഏതെങ്കിലും അനുബന്ധ സ്ഥാപനം എന്നിവയിലെ ടീമുമായി പ്രവർത്തിക്കണം. ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തേക്ക് ഉദ്യോഗാർത്ഥിയെ സ്ഥലം മാറ്റിയും നിയമിച്ചേക്കാം.
അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ തെരഞ്ഞെടുപ്പ് നടപടിക്രമത്തിനായി വിളിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://hiringsolutions.blob.core.windows.net/resumebank. pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates