എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്ന കൊച്ചി സേലം പൈപ്പ്‌ലൈൻ പ്രൈവറ്റ് ലിമിറ്റഡ് (KSPPL) വിവിധ എഞ്ചിനീയറിംഗ് തസ്തികകളിൽ നിയമനം നടത്തുന്നു. ഓഫീസർ (ഓപ്പറേഷൻസ്) വിഭാഗത്തിലാണ് ഒഴിവുകൾ. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സംയുക്ത സംരംഭമാണ് ഈ കമ്പനി.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്മ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലായി ആകെ 15 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
മെക്കാനിക്കൽ: 6 ഒഴിവ്
ഇലക്ട്രിക്കൽ: 4 ഒഴിവ്
ടെലികമ്മ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ: 5 ഒഴിവ്
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ, ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലുവർഷത്തെ ഫുൾടൈം ബി.ഇ/ബി.ടെക് ബിരുദം നേടിയിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആദ്യ വർഷം ഏകദേശം 5 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിക്കും. ഇതിന് പുറമേ ജീവനക്കാർക്കും ആശ്രിത കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് സൗകര്യവും ലഭിക്കും. കമ്പനിയുടെ നയം അനുസരിച്ച് വാർഷിക ഇൻക്രിമെന്റും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വർധനവും ലഭിക്കുന്നതാണ്.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യരായ ഉദ്യോഗാർഥികളെ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. അഭിമുഖം നേരിട്ടോ ഓൺലൈൻ വഴിയോ നടത്താം.
എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പൊതുമേഖല എണ്ണ കമ്പനികളുടെ സംയുക്ത സംരംഭത്തിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.ksppl.com/wp-content/uploads/2026/06/Detailed.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates