Application for Admission to BSc Courses in JIPMER JIPMER
Career

ജിപ്മറില്‍ 12 നാല് വ‍ർഷ ബിരുദ കോഴ്സുകൾക്ക് സെപ്റ്റംബ‍ർ 22 വരെ അപേക്ഷിക്കാം

ബിഎസ്‌സി നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നീ വിഭാ​ഗങ്ങളിലെ 12 കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ജിപ്മ‍റിൽ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) വിവിധ നാലുവര്‍ഷ ബിഎസ്‌സി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിഎസ്‌സി നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നീ വിഭാ​ഗങ്ങളിലെ 12 കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.

ബി എസ് സി നഴ്സിങ്ങിന് ആകെ 94 സീറ്റുകളാണ് ഉള്ലത്. ഇതിൽ 85 പെൺകുട്ടികൾക്കും ഒമ്പത് ആൺകുട്ടികൾക്കുമാണ് പ്രവേശനം. നാല് വർഷത്തെ ബിഎസ്‌സി നഴ്‌സിങ്ങില്‍ 24 ആഴ്ച ദൈര്‍ഘ്യമുള്ള പെയ്ഡ് ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടും

അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സിൽ 11 ബിരുദ പ്രോ​ഗ്രാമുകളിലായി ആകെ 87 സീറ്റുകളാണ് ഉള്ളത്. മെഡിക്കല്‍ ലബോറട്ടറി സയന്‍സസ് കോഴ്സിൽ 37 സീറ്റും അനസ്തീഷ്യ ടെക്‌നോളജി, ഒപ്‌ടോമെട്രി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറപ്പി ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്, മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോതെറപ്പി ടെക്‌നോളജി തുടങ്ങിയ കോഴ്സുകളിൽ അഞ്ച് സീറ്റുകൾ വീതവും ഉണ്ട്.

മെഡിക്കല്‍ ലബോറട്ടറി സയന്‍സസില്‍ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ആറുമാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകള്‍ക്ക് തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ഒരുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉൾപ്പടെ നാല് വർഷത്തെ കോഴ്സുകളാണ് ഇവയെല്ലാം

നീറ്റ്-യുജി 2025 യോഗ്യത നേടിയിരിക്കണം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം (മാനദണ്ഡമനുസരിച്ചുള്ള ഇളവ് സംവരണവിഭാ​ഗത്തിൽപ്പെട്ടവർക്ക് ലഭിക്കും).

പ്രായപരിധി- 2025 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം ഉയര്‍ന്ന പ്രായപരിധിയില്ല.

പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ jipmer.edu.in വെബ്‌സൈറ്റിലെ ലിങ്ക് വഴി സെപ്റ്റംബര്‍ 22-ന് വൈകിട്ട് നാലുവരെ നൽകാം. നീറ്റ് യുജി 2025 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക ഒക്ടോബര്‍ ആദ്യ ആഴ്ചയക്ക്കം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

വിശദ വിവരങ്ങൾക്ക്: jipmer.edu.in/whats-new

Education News: Applications are now open for admission to 12 courses in the B.Sc. Nursing and Allied Health Sciences departments at JIPMER.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT