BSF Recruitment 2026 1,167 Sub Inspector Vacancies Across Four Forces Apply by December 31. BSF/x
Career

സേനയിലാണോ? സബ് ഇൻസ്പെക്ടർ റാങ്കിലേക്ക് മാറാം; 1,167 ഒഴിവുകൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് ആണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സായുധ പൊലീസ് സേനകളിൽ സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) തസ്തികകളിൽ നിയമനം നേടാൻ മികച്ച അവസരം. ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നീ സേനകളിലായി ആകെ 1,167 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.

നിലവിൽ ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി എന്നിവിടങ്ങളിലെ കോൺസ്റ്റബിൾ (GD), കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ), ഹെഡ് കോൺസ്റ്റബിൾ (GD), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (GD) വിഭാഗങ്ങളിലെയും എസ്എസ്ബിയിലെ യോഗ്യരായ എഎസ്ഐ (GD) വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്കുള്ള ലിമിറ്റഡ് ഡിപ്പാർട്ട്മെന്റൽ കോംപറ്റിറ്റീവ് എക്സാമിനേഷൻ (LDCE) വഴിയുള്ള നിയമനമാണ്.

സേന തിരിച്ചുള്ള ഒഴിവുകൾ

  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF): 235

  • സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF): 377

  • സശസ്ത്ര സീമാ ബൽ (SSB): 125

  • ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ITBP): 430

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.

പ്രായപരിധി

അപേക്ഷയുടെ അവസാന തീയതിയായ 2026 ഡിസംബർ 31 അടിസ്ഥാനമാക്കി പരമാവധി 32 വയസ്സാണ് പ്രായപരിധി. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ പ്രായപരിധി ഇളവ് അനുവദിച്ചിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗസ്ഥർ ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://bsf.mha.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം.

BSF Recruitment 2026 1,167 Sub Inspector Vacancies Across Four Forces Apply by December 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോണിയ ശരി; അണ്ണാ ഹസാരെയ്ക്ക് പിന്നില്‍ ബിജെപി, ആംആദ്മി വിട്ടത് മനംമടുത്ത്': സാറാ ജോസഫ്

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

പ്രായം തിരുത്തിയാലും ഇന്‍സ്റ്റ 'തൂക്കും'; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

കംപ്യുട്ടർ സയൻസ് അധ്യാപകരാണോ? കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിൽ 5 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

'പൊളിക്കാൻ ഞങ്ങളാരും പറഞ്ഞില്ല, പൊലീസ് നടപടി കോടതി നിർദേശപ്രകാരം; എല്ലാ ഡിമാന്റുകളും അം​ഗീകരിച്ച് ഒരു സമരവും തീർക്കാനാകില്ല'