BSNL Recruitment 2026 Offers Rs 2.25 Lakh Salary for General Manager Posts. 
Career

BSNL: ജനറൽ മാനേജർ തസ്തിക, പ്രവൃത്തി പരിചയം ആവശ്യമാണ്; 2.25 ലക്ഷം ശമ്പളം

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധമാണ്. നിയമനം ലഭിച്ചാൽ 2,25,000 രൂപ ശമ്പളമായി ലഭിക്കും. അവസാന തീയതി ജൂൺ 24.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിഞ്ഞപനം പുറത്തിറക്കി. ആകെ 15 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അക്കൗണ്ടന്റ് വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അവസരം.

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധമാണ്. നിയമനം ലഭിച്ചാൽ 2,25,000 രൂപ ശമ്പളമായി ലഭിക്കും. അവസാന തീയതി ജൂൺ 24.

യോഗ്യത

  • ചാർട്ടേഡ് അക്കൗണ്ടന്റ് (CA) അല്ലെങ്കിൽ

  • കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA) അല്ലെങ്കിൽ

  • അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ

  • പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)

പ്രവൃത്തി പരിചയം:

ഫിനാൻസ് & അക്കൗണ്ട്സ് മേഖലയിൽ യോഗ്യത നേടിയ ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും ഡി.ജി.എം (DGM) അല്ലെങ്കിൽ അതിന് മുകളിലുള്ള സീനിയർ എക്സിക്യൂട്ടീവ്/മാനേജീരിയൽ തസ്തികയിൽ പ്രവർത്തിച്ചിരിക്കണം.

കൂടാതെ, കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി വിറ്റുവരവ് 3,000 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള ലിസ്റ്റഡ് കമ്പനികളിലോ വലിയ സ്ഥാപനങ്ങളിലോ പ്രവർത്തിച്ച പരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി:

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയായ 2026 ജൂൺ 24-ന് 50 വയസ്സ് കവിയരുത്.

  • പ്രായപരിധിയിൽ ഇളവ് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

ശമ്പളം:

  • പ്രതിമാസം 2,25,000 രൂപ ഏകീകൃത ശമ്പളം.

  • പ്രതിവർഷം 5% ഇൻക്രിമെന്റ് ലഭിക്കും.

  • ഡി.എ (Dearness Allowance) ഉൾപ്പെടെയുള്ള അധിക അലവൻസുകൾ ലഭിക്കില്ല.

  • ഔദ്യോഗിക ആവശ്യങ്ങൾക്കായി ടെലിഫോൺ കണക്ഷനും വാഹന സൗകര്യവും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bsnl.co.in/documents/jobs/Appl_for_GMs_Finance_Accounts.pdf

BSNL Recruitment 2026 Offers Rs 2.25 Lakh Salary for General Manager Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന

കർക്കടകത്തിൽ ഞവരക്കഞ്ഞി, എളുപ്പത്തിൽ തയ്യാറാക്കാം, ​ഗർഭിണികൾക്കും സർജറി കഴിഞ്ഞവർക്കും നല്ലത്

'വിജയ്‌യോടുള്ള ഇഷ്ടം കൊണ്ട് മാത്രം കണ്ടിരിക്കാവുന്ന പടം, കഥയും തിരക്കഥയും നോക്കി പോയാൽ നിരാശപ്പെടേണ്ടി വരും'; 'ജന നായകൻ' സോഷ്യൽ മീഡിയ പ്രതികരണം

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു