Cabinet Secretariat DFO Technical Recruitment 2026 250 Vacancies Salary Up to Rs 1 Lakh. Pexels
Career

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

ആകെ 250 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാരിന് കീഴിലുള്ള കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ (ടെക്നിക്കൽ) തസ്തികയിൽ നിയമനം നടത്തുന്നു. എഞ്ചിനീയറിങ്, പി.ജി യോഗ്യതയുള്ളവർക്ക് ആണ് അവസരം. സാധുവായ ഗേറ്റ് (GATE) സ്കോർ ആവശ്യമാണ്. ആകെ 250 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി – 112

  • ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ – 112

  • ഡാറ്റ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 10

  • ഫിസിക്സ് – 5

  • മെക്കാനിക്കൽ എഞ്ചിനീയറിങ് – 4

  • സിവിൽ എഞ്ചിനീയറിങ് – 3

  • കെമിസ്ട്രി – 2

  • മാത്തമാറ്റിക്സ് – 1

  • സ്റ്റാറ്റിസ്റ്റിക്സ് – 1

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് വിജ്ഞാപനത്തിൽ പറയുന്ന വിഷയങ്ങളിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്നോളജി ബിരുദം (BE/BTech) അല്ലെങ്കിൽ സയൻസ് ബിരുദാനന്തര ബിരുദം (MSc) നേടിയിരിക്കണം.

അപേക്ഷിക്കുന്ന വിഷയത്തിന് അനുയോജ്യമായ ഗേറ്റ് പേപ്പറിൽ യോഗ്യത നേടിയ സാധുവായ സ്കോർ കാർഡും നിർബന്ധമാണ്.

ഗേറ്റ് 2024, 2025, 2026 പരീക്ഷകളിൽ വിജ്ഞാപനത്തിൽ പരാമർശിച്ച വിഷയങ്ങളിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാകുക.

ഒരാൾക്ക് ഒരു വിഷയത്തിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 30 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗം, ഒബിസി, കേന്ദ്ര സർക്കാർ ജീവനക്കാർ, വിമുക്തഭടന്മാർ തുടങ്ങിയ അർഹരായ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

ഏഴാം ശമ്പള കമ്മിഷൻ പ്രകാരമുള്ള പേ മാട്രിക്സിലെ ലെവൽ ഏഴ് വിഭാഗത്തിലാണ് തസ്തിക. അലവൻസുകൾ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം എ4 പേപ്പറിൽ നിർദേശിച്ച രീതിയിൽ തയ്യാറാക്കി പൂരിപ്പിക്കണം. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സാധുവായ ഗേറ്റ് സ്കോർ കാർഡും മറ്റ് രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ തപാൽ വഴി താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം.

വിലാസം

Post Bag No. 001
Lodhi Road Head Post Office
New Delhi – 110003

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cabsec.gov.in/more/vacancies/

Cabinet Secretariat DFO Technical Recruitment 2026 250 Vacancies Salary Up to Rs 1 Lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ