Calicut University Allows Edits to Applications for Pending 2025–26 UG Admission Rank Lists chat gpt ai
Career

കാലിക്കറ്റ് സർവകലാശാല: ബിരുദ പ്രവേശനത്തിന് അവശേഷിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടാൻ അവസരം

എഡിറ്റിംഗ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ശ്രദ്ധാപൂര്‍വം എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്.

സമകാലിക മലയാളം ഡെസ്ക്

കാലിക്കറ്റ് സർവകലാശാലയുടെ 2025-26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന്റെ അവശേഷിക്കുന്ന റാങ്ക് ലിസ്റ്റുകളിലേക്ക് (എയ്ഡഡ് & സെൽഫ് ഫിനാൻസിങ്ങ് പ്രോഗ്രാമുകളിലേക്ക്) പരിഗണിക്കുന്നതിനായി നിലവിലെ അപേക്ഷകളിൽ തിരുത്തലിന് ഓഗസ്റ്റ് 11 മുതൽ 12 വരെ സമയം അനുവദിച്ചു. ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രസ്തുത ഓപ്ഷനില്‍ പ്രവേശനം നേടിയവർ, അലോട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ ഉൾപ്പെടെ എല്ലാവർക്കും എഡിറ്റിങ് സൗ കര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്മിഷന്‍ എടുത്തു ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിരിക്കുന്നവര്‍ക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാതെ അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്തുപോയവര്‍ക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് ഇനി വരുന്ന റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെടാനുള്ള അവസരം ഉണ്ടായിരി ക്കുന്നതാണ്.

കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനും പുതിയ കോളേജുകള്‍, കോഴ്സുകള്‍, കൂട്ടി ചേർക്കുന്നതിനും ഈ ഘട്ടത്തില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. എഡിറ്റിംഗ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ശ്രദ്ധാപൂര്‍വം എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്. സർവകലാശാലയുടെ അഡ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ്: admission.uoc.ac.in

Education news: Calicut University Allows Edits to Applications for Pending 2025–26 UG Admission Rank Lists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

SCROLL FOR NEXT