Calicut University invites applications for admission to M.Sc Food Science and Technology.  Special arrangement
Career

എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

ഭക്ഷണത്തിന്റെ ഗുണനിലവാരം, സുരക്ഷ, പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സുകളിലൂടെ പഠിക്കാം.

സമകാലിക മലയാളം ഡെസ്ക്

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി / ബി.വോക്. ഫുഡ് സയൻസ്.

താത്പര്യമുള്ളവർ ആഗസ്റ്റ് 21-ന് വൈകീട്ട് നാലു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.

ഭക്ഷണത്തിന്റെ ഗുണനിലവാരം, സുരക്ഷ, പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സുകളിലൂടെ പഠിക്കാം.

ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിദേശ്യ രാജ്യങ്ങളിലെ ഭക്ഷ്യ വ്യവസായ മേഖലയിലും എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ബിരുദധാരികൾക്ക് മികച്ച അവസരങ്ങൾ ആണ് ഉള്ളത്.

Education news: Calicut University invites applications for admission to M.Sc Food Science and Technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT