പ്രായപരിധിയില്ലാതെ കിലയിൽ പഠിക്കാം, ബിരുദാനന്തര ബിരുദം നേടാം

എൽ ബി എസ് സെന്ററിൽ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Postgraduate degree in KILA,
Postgraduate degree in KILA, AI Image
Updated on
2 min read

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ കിലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രായപരിധിയില്ലാതെ കിലയിൽ ബിരുദാനന്തര ബിരുദത്തിന് ചേരാം. എൽ ബി എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Postgraduate degree in KILA,
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്ങിന് ഇപ്പോൾ അപേക്ഷിക്കാം

കിലയിലെ കോഴ്സുകൾ

കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കിലയുടെ തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് (KILA-IPPL) 2025-26 അദ്ധ്യയന വർഷത്തിൽ കോഴ്സുകളിലാണ് ഒഴിവ്.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ. പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ. ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റെഗുലർ) (MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance -Regular)എന്നിവയിലാണ് ഒഴിവുകൾ.

Postgraduate degree in KILA,
കാലിക്കറ്റ് സർവകലാശാല: എം.ബി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 22 നകം തൽസമയ പ്രവേശനത്തിനായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0460 2200904, 9895094110, 9061831907.

Postgraduate degree in KILA,
സി ഡി എസ്സിൽ പി എച്ച് ഡിക്കും ലോ അക്കാദമിയിൽ പഞ്ചവത്സര ഇ​ന്റ​ഗ്രേറ്റഡ് എൽ എൽ ബിക്കും അപേക്ഷിക്കാം

എൽ ബി എസ്സിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ ബി എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്സുകളിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

Postgraduate degree in KILA,
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി എസ് ടി യൂസിങ് ടാലി കോഴ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം ലഭിക്കും.

ഓരോ കോഴ്സിനും വ്യത്യസ്ത സമയവും ഫീസുമാണ് നിശ്ചയിട്ടുള്ളത്. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, ഫോൺ: 0471-2560333 / 9995005055.

Postgraduate degree in KILA,
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ,എം എസ് സി മെഡിക്കൽ ഫിസിയോളജി കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കിക്മയിൽ എം ബി എ

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം ബി എ (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 20 രാവിലെ 10 മുതൽ കിക്മ കോളേജിൽ നടത്തുന്നു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിൻ മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്,ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ് സി./എസ് റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ, യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാർക്കോട് കൂടിയ ബിരുദമാണ് യോഗ്യത, പ്രവേശന പരീക്ഷ സ്‌കോർ ഇല്ലാത്തവർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഈ അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.kicma.ac.in ഫോൺ:9496366741/ 8547618290 .

Summary

Education News:You can study at Kila without any age limit and get a postgraduate degree.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com