CCRUM Releases Notification for 179 Vacancies Across Group A, B and C Posts. 
Career

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 1 മുതൽ ജൂലൈ 31 വരെ സമർപ്പിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യൂനാനി മെഡിസിൻ (CCRUM) 23 തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 179 ഒഴിവുകൾ ആണുള്ളത്. റിസർച്ച് ഓഫീസർ മുതൽ സ്റ്റാഫ് കാർ ഡ്രൈവർ വരെയാണ് ഒഴിവുകൾ ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 1 മുതൽ ജൂലൈ 31 വരെ സമർപ്പിക്കാം.

ഒഴിവുകൾ

ഗ്രൂപ്പ് A

  • റിസർച്ച് ഓഫീസർ (യൂണാനി) – 16

  • റിസർച്ച് ഓഫീസർ (പാത്തോളജി) – 2

  • റിസർച്ച് ഓഫീസർ (ഫിസിയോളജി) – 1

ഗ്രൂപ്പ് B

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോളജി) – 1

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമകോഗ്നസി/ബോട്ടണി) – 2

  • സ്റ്റാഫ് നഴ്‌സ് – 7

  • അക്കൗണ്ട്സ് ഓഫീസർ – 1

  • റിസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) – 2

  • റിസർച്ച് അസിസ്റ്റന്റ് (ബോട്ടണി) – 3

  • ഇൻവെസ്റ്റിഗേറ്റർ (സ്റ്റാറ്റിസ്റ്റിക്സ്) – 3

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (MLT) – 12

  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് – 3

ഗ്രൂപ്പ് C

  • ഹിന്ദി അസിസ്റ്റന്റ് – 2

  • ഫാർമസിസ്റ്റ് – 6

  • സോഷ്യൽ വർക്കർ – 2

  • റേഡിയോഗ്രാഫർ – 1

  • കമ്പൗണ്ടർ – 3

  • സ്റ്റെനോഗ്രാഫർ ഗ്രേഡ്-III – 7

  • അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) – 31

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC) – 26

  • സ്റ്റാഫ് കാർ ഡ്രൈവർ – 4

  • മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) – 43

യോഗ്യത

ഗ്രൂപ്പ് എ തസ്തികകൾക്ക് BUMS, MBBS, MD, പി.ജി. ബിരുദങ്ങൾ തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമാണ്. ഗ്രൂപ്പ് ബി തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ബിരുദമോ ആവശ്യമാണ്. ഗ്രൂപ്പ് സി വിഭാഗത്തിലെ MTS തസ്തികയ്ക്ക് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.

തെരഞ്ഞെടുപ്പ് രീതി

  • ഗ്രൂപ്പ് എ തസ്തികകളിലേക്ക് ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)യും അഭിമുഖവും ഉണ്ടായിരിക്കും.

  • ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് പ്രധാനമായും CBT അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.

  • MTS തസ്തികയുടെ പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ഇല്ല.

  • മറ്റ് പരീക്ഷകളിൽ ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ccrum.res.in/

CCRUM Releases Notification for 179 Vacancies Across Group A, B and C Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

SCROLL FOR NEXT