കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 951 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്/ബി.ഇ, എം.എസ്‌സി, എം.ടെക്, എം.ഫിൽ/പി.എച്ച്.ഡി, സി.എ, സി.എം.എ, സി.എസ്, എൽ.എൽ.ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20.
സെന്ററുകളും ഒഴിവുകളും
ബെംഗളൂരു : 272
നോയിഡ : 211
പൂനെ : 162
ഹൈദരാബാദ് : 76
ചെന്നൈ: 67
ഗുവാഹത്തി: 46
മുംബൈ: 45
കൊൽക്കത്ത : 28
തിരുവനന്തപുരം : 25
മൊഹാലി : 16
ഡൽഹി: 3
പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് ടെക്നീഷ്യൻ, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്, പ്രോജക്ട് എഞ്ചിനീയർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ഓഫീസർ, പ്രോജക്ട് മാനേജർ, പ്രോഗ്രാം മാനേജർ, പ്രോജക്ട് ഹെഡ്, അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് അവസരം.
ഐടിഐ, ഡിപ്ലോമ, ബി.ടെക്/ബി.ഇ, എം.എസ്.സി, എം.ഇ/എം.ടെക്, എം.ഫിൽ/പി.എച്ച്.ഡി, സി.എ, സി.എം.എ, സി.എസ്, എൽ.എൽ.ബി തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. പ്രോജക്ട് അസോസിയേറ്റുമാർക്ക് പ്രതിമാസം 28,750 മുതൽ 35,000 രൂപ വരെയും, പ്രോജക്ട് എഞ്ചിനീയർമാർക്ക് 39,100 മുതൽ 50,000 രൂപ വരെയും, സീനിയർ പ്രോജക്ട് എഞ്ചിനീയർമാർക്ക് 60,000 മുതൽ 75,000 രൂപ വരെയും, പ്രോജക്ട് മാനേജർമാർക്ക് 64,000 മുതൽ 1.60 ലക്ഷം വരെയും ലഭിക്കും..
വിവിധ തസ്തികകൾക്ക് സാധാരണയായി 35 മുതൽ 56 വയസ് വരെ പരമാവധി പ്രായപരിധിയുണ്ട്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
തസ്തിക അനുസരിച്ച് തുടക്കകാർക്ക് മുതൽ 15 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്ക് വരെ അപേക്ഷിക്കാം. പ്രോജക്ട് അസോസിയേറ്റ്, ടെക്നീഷ്യൻ തസ്തികകളിലാണ് ഫ്രഷർമാർക്ക് അവസരം. പ്രോജക്ട് എഞ്ചിനീയർ തസ്തികയ്ക്ക് 0–3 വർഷവും, സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയ്ക്ക് 3–7 വർഷവും, പ്രോജക്ട് മാനേജർ/പ്രോഗ്രാം മാനേജർ തസ്തികകൾക്ക് 7–15 വർഷവും പ്രവൃത്തി പരിചയം ആവശ്യമാണ്.
അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക സ്ക്രീനിങ്, എഴുത്തുപരീക്ഷ (ആവശ്യമെങ്കിൽ), അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20.
തിരുവനന്തപുരം സെന്ററിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
https://careers.cdac.in/advt-details/TR-2752026-RXUHU
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates