തിരുവനന്തപുരം മെഡിക്കൽ കോളജിന് കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ (CDC) ഒക്യൂപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 34,180 രൂപ ഏകീകൃത ശമ്പളം ലഭിക്കും
ഒക്യൂപേഷണൽ തെറാപ്പിയിൽ ബാച്ചിലർ ബിരുദം നിർബന്ധമാണ്.
ഒക്യൂപേഷണൽ തെറാപ്പിയിൽ മാസ്റ്റർ ബിരുദം അഭിലഷണീയ യോഗ്യതയാണ്.
അപേക്ഷകരുടെ പരമാവധി പ്രായപരിധി 41 വയസ്.
ആദ്യഘട്ടത്തിൽ ആറ് മാസത്തേക്കാണ് കരാർ നിയമനം. സ്ഥാപനത്തിന്റെ ആവശ്യാനുസരണം കാലാവധി നീട്ടാവുന്നതാണ്. സി.ഡി.സിയിൽ ചികിത്സ തേടിയെത്തുന്ന ശിശുക്കൾക്കും കുട്ടികൾക്കും ഒക്യൂപേഷണൽ തെറാപ്പി സേവനങ്ങൾ നൽകുന്നതായിരിക്കും പ്രധാന ചുമതല.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
സ്ഥലം: ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം
സമയം: 2026 ജൂലൈ 15-ന് രാവിലെ 10.30-ന്
കൂടുതൽ വിവരങ്ങൾക്ക് www.cdckerala.org സന്ദർശിക്കുകയോ 9446553540 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
വിജ്ഞാപനം: https://cdckerala.org/wp-content/uploads/2026/07/OT_Walk_in_Interview.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates