Central Government Deputation Jobs 2026 Apply for 348 Vacancies Across India Gemini
Career

കേന്ദ്ര ഡെപ്യൂട്ടേഷൻ നിയമനം; പാസ്പോർട്ട് ഓഫിസ് മുതൽ ലോ ട്രൈബ്യൂണൽ വരെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കും അവസരം

സായി, വിദേശകാര്യ മന്ത്രാലയം,കമ്പനി ലോ ട്രൈബ്യൂണൽ,സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എന്നിവടങ്ങളിലേക്കാണ് നിയമനം. അകെ 348 ഒഴിവുകളുണ്ട്. കേരളത്തിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സായി, വിദേശകാര്യ മന്ത്രാലയം,കമ്പനി ലോ ട്രൈബ്യൂണൽ,സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എന്നിവടങ്ങളിലേക്കാണ് നിയമനം. അകെ 348 ഒഴിവുകളുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം. കേരളത്തിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

റീജിയണൽ പാസ്‌പോർട്ട് ഓഫീസ്

വിദേശകാര്യ മന്ത്രാലയത്തിൽ (MEA) സെക്ഷൻ ഓഫീസർ തസ്തികയിൽ 60 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകളിൽ ലെവൽ 8/10 തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കാണ് അവസരം. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസുകളിലും ഓരോന്നിൽ 3 വീതം ഒഴിവുകളുണ്ട്. നിയമനം ആദ്യഘട്ടത്തിൽ 2 വർഷത്തേക്കായിരിക്കും. അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പിലൂടെ 2026 ജൂലൈ 17 വരെ സമർപ്പിക്കാം. പരമാവധി പ്രായപരിധി 56 വയസാണ്.

വിജ്ഞാപനം സന്ദർശിക്കുക.

https://www.mea.gov.in/Images/CPV/Vacancy-Circular-2205-RPO.pdf

നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (NCLT) 106 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ/ആബ്സോർപ്ഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജോയിന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, പ്രോഗ്രാമർ, പ്രൈവറ്റ് സെക്രട്ടറി, സീനിയർ ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, യു.ഡി.സി, സ്റ്റാഫ് കാർ ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ.

കേന്ദ്ര-സംസ്ഥാന സർക്കാർ, ട്രൈബ്യൂണൽ, കോടതി, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിലെ നിലവിലെ ജീവനക്കാർക്കാണ് അപേക്ഷിക്കാനാവുക. കൊച്ചി ബെഞ്ചിൽ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ഒരു ഒഴിവുമുണ്ട്. പ്രായപരിധി 56 വയസാണ്. അപേക്ഷകൾ ഓഫ്‌ലൈൻ ആയി ബന്ധപ്പെട്ട വകുപ്പിലൂടെ സമർപ്പിക്കണം.

വിജ്ഞാപനം സന്ദർശിക്കുക. https://nclt.gov.in/sites/default/files/Career/AdvtDeputation.pdf

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (CAT) 82 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജോയിന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, സെക്ഷൻ ഓഫീസർ/കോടതി ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ അക്കൗണ്ടന്റ് ഉൾപ്പെടെ 12 വിഭാഗങ്ങളിലായാണ് ഒഴിവുകൾ.

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാവുക. കേരളത്തിലെ എറണാകുളം ബെഞ്ചിൽ ഡെപ്യൂട്ടി രജിസ്ട്രാർ, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളിൽ ഒഴിവുകളുണ്ട്. പ്രായപരിധി 56 വയസ്.

വിജ്ഞാപനം സന്ദർശിക്കുക. https://ghconline.gov.in/Recruitment/Notification-26-05-2026.pdf

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് 100 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,400 മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.

എസ്‌എഐ എൻ.എസ്.എൻ.ഐ.എസ് പട്യാലയിൽ നിന്നുള്ള കോച്ചിംഗ് ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബന്ധപ്പെട്ട അതോറിറ്റി വഴി 2026 ജൂൺ 27 വൈകിട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം.

വിജ്ഞാപനം സന്ദർശിക്കുക

https://sportsauthorityofindia.nic.in/sai_new/job-opportunities

കൊക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ്

കൊക്കനട്ട് ഡെവലപ്‌മെന്റ് ബോർഡിൽ (CDB) ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി 10 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഓഡിറ്റ് ഓഫീസർ, സിസ്റ്റംസ് അനലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, മാർക്കറ്റ് പ്രൊമോഷൻ ഓഫീസർ, എക്‌സ്‌പോർട്ട് പ്രൊമോഷൻ ഓഫീസർ, സീനിയർ ഓഡിറ്റർ, സീനിയർ കെമിസ്റ്റ്, അസിസ്റ്റന്റ് (സ്റ്റോർ) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

CA, CMA, എം.കോം, എംബിഎ, എംസിഎ, ബി.ഇ/ബി.ടെക്, കെമിസ്ട്രി, ബയോകെമിസ്ട്രി തുടങ്ങിയ യോഗ്യതകളുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 56 വയസാണ്.

Central Government Deputation Jobs 2026 Apply for 348 Vacancies Across India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

ആരാണ് മന്ദാകിനി? മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാന്‍; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ

ആശ്വസിപ്പിക്കലും തലോടലും 'വാട്സ്ആപ്പി'ലൂടെ, പുതിയ ഭീഷണിയായി 'സ്കിൻ ഹം​ഗർ', ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു

'ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും'; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

SCROLL FOR NEXT