കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ (റെഗുലേറ്ററി അഫയേഴ്സ് & പ്രൊഡക്ട് രജിസ്ട്രേഷൻ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലുമായി ഓരോ ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.
സീനിയർ ഓപ്പറേഷൻസ് മാനേജർ (കോർപ്പറേറ്റ് ക്വാളിറ്റി അഷ്വറൻസ്) – 1
ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ (റെഗുലേറ്ററി അഫയേഴ്സ്) – 1
സീനിയർ ഓപ്പറേഷൻസ് മാനേജർ
മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ ഇമ്മ്യൂണോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ
ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്.
ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലെ ക്വാളിറ്റി അഷ്വറൻസ്/ക്വാളിറ്റി കണ്ട്രോളിൽ കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയം.
ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ
ബി.ഫാം അല്ലെങ്കിൽ ബയോമെഡിക്കൽ സയൻസിൽ ബിരുദം.
റെഗുലേറ്ററി അഫയേഴ്സ്, പ്രൊഡക്ട് രജിസ്ട്രേഷൻ, ഡോസിയർ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയം.
സീനിയർ ഓപ്പറേഷൻസ് മാനേജർ – 45 വയസ്
ഓപ്പറേഷൻസ് മാനേജർ – 40 വയസ്
അസോസിയേറ്റ് മാനേജർ – 37 വയസ്
(2026 ജൂലൈ 1 അടിസ്ഥാനമാക്കി)
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളമാണ് എച്ച്.എൽ.എൽ ലൈഫ്‌കെയർ വാഗ്ദാനം ചെയ്യുന്നത്. സീനിയർ ഓപ്പറേഷൻസ് മാനേജർ തസ്തികയ്ക്ക് പ്രതിമാസം ഏകദേശം 70,385, രൂപ ഓപ്പറേഷൻസ് മാനേജർ തസ്തികയ്ക്ക് ഏകദേശം 60,330 രൂപ , അസോസിയേറ്റ് മാനേജർ തസ്തികയ്ക്ക് ഏകദേശം 50,275 രൂപ എന്നിങ്ങനെയാണ് മൊത്തം പ്രതിമാസ ശമ്പളം ലഭിക്കുക.
അപേക്ഷകർ ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം അപ്‌ലോഡ് ചെയ്യണം. യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് അഭിമുഖത്തിലൂടെയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
സീനിയർ ഓപ്പറേഷൻസ് മാനേജർ
https://www.lifecarehll.com/file/download/reference
മാനേജർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates