സെൻട്രൽ സംസ്‌കൃത സർവകലാശാല (സിഎസ്‌യു-CSU)യിൽ അനദ്ധ്യാപക തസ്തികകളിലെ വിവിധ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. കോളേജ് ലൈബ്രേറിയൻ, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ്, പ്രൊഫഷണൽ അസിസ്റ്റന്റ്, യുഡി ക്ലാർക്ക്, എൽ ഡി ക്ലാർക്ക് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. നോൺടീച്ചിങ് തസ്തികയിൽ നിലവിൽ 43 ഒഴിവുകളാണ് ആറ് തസ്തികകളിലായി വിജ്ഞാപനം ചെയ്തിട്ടുള്ളത്.
യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് സി എസ് യു ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അതിന് ശേഷം ആ അപേക്ഷയുടെയും രേഖകളുടെയും പകർപ്പ് ഹാർഡ് കോപ്പിയായും നൽകണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27 ( 27-02-2026) ആണ്.
ആദർശ് സംസ്‌കൃത മഹാവിദ്യാലയങ്ങൾ (ASMs) ആദർശ് സംസ്‌കൃത ശോധ് സൻസ്ഥാൻ (ASSSs) പദ്ധതികളുടെ ഭാഗമായി ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലുള്ള 19 ആദർശ് സംസ്‌കൃത സ്ഥാപനങ്ങളിലായിരിക്കും നിയമനം.
യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസ്, ഇൻഫർമേഷൻ സയൻസ് അല്ലെങ്കിൽ ഡോക്യുമെന്റേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം (കുറഞ്ഞത് 55% മാർക്ക്)
ലൈബ്രറി കമ്പ്യൂട്ടറൈസേഷനെക്കുറിച്ചുള്ള അറിവ് ഉണ്ടാകണം. മികച്ച അക്കാദമിക് റെക്കോർഡ്.
UGC NET, CSIR, അല്ലെങ്കിൽ UGC അംഗീകൃത പരീക്ഷകൾ (SLET/SET) വിജയിച്ചിരിക്കണം, അല്ലെങ്കിൽ UGC ചട്ടങ്ങൾ പ്രകാരം പിഎച്ച് ഡി ബിരുദം നേടിയിരിക്കണം.
അഭികാമ്യം: സംസ്കൃതത്തിൽ എംഎ, ഹിന്ദി/ഇംഗ്ലീഷ് പരിജ്ഞാനം, എപ്പിഗ്രഫി അല്ലെങ്കിൽ കൈയെഴുത്തുപ്രതികളെക്കുറിച്ചുള്ള പരിജ്ഞാനം.
പ്രായം: യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ച്.
ഒഴിവുകളുടെ എണ്ണം : നാല്
യോഗ്യത:
അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം
കേന്ദ്ര/സംസ്ഥാന സർക്കാർ, സർവകലാശാല, പൊതുമേഖലാ സ്ഥാപനങ്ങൾ, അല്ലെങ്കിൽ പ്രശസ്ത സ്വകാര്യ കമ്പനികളിൽ അസിസ്റ്റന്റ് (ലെവൽ 6) ആയി മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ യുഡിസി (ലെവൽ 4) ആയി എട്ട് വർഷത്തെ പരിചയം
കമ്പ്യൂട്ടർ , നോട്ടിങ്, ഡ്രാഫ്റ്റിങ് എന്നിവയിൽ പ്രാവീണ്യം
പ്രായം: 35 വയസ്സ്
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം
കേന്ദ്ര/സംസ്ഥാന സർക്കാർ, സർവകലാശാല, പൊതുമേഖലാ സ്ഥാപനങ്ങൾ, അല്ലെങ്കിൽ പ്രശസ്ത സ്വകാര്യ കമ്പനികളിൽ യുഡിസി (ലെവൽ 4) ആയി മൂന്ന് വർഷത്തെ പരിചയം.
ടൈപ്പിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, നോട്ടിങ്, ഡ്രാഫ്റ്റിങ് എന്നിവയിൽ പ്രാവീണ്യം
പ്രായം: 35 വയസ്സ്.
ഒഴിവുകളുടെ എണ്ണം: 15
യോഗ്യത:
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം, സർവകലാശാല/ഗവേഷണ സ്ഥാപനം/ഗവൺമെന്റ്/പിഎസ്‌യു ലൈബ്രറി എന്നിവയിൽ രണ്ട് വർഷത്തെ പരിചയം,
അല്ലെങ്കിൽ
ലൈബ്രറി/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം, പ്രസക്തമായ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം
കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പരിജ്ഞാനം
പ്രായം: 35 വയസ്സ്.
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത:
അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ബിരുദം
സർവകലാശാല/ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ പ്രശസ്ത സ്വകാര്യ കമ്പനികളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി) ആയി രണ്ട് വർഷത്തെ പരിചയം
ഇംഗ്ലീഷ് ടൈപ്പിങ് മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 30 വാക്കുകൾ
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പ്രാവീണ്യം
പ്രായം: 32 വയസ്സ്
ഒഴിവുകളുടെ എണ്ണം : ആറ്
യോഗ്യത:
അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ബിരുദം
ഇംഗ്ലീഷ് ടൈപ്പിങ് മിനിറ്റിൽ 35 വാക്കുകൾ (ശരാശരി 10,500 KDPH) അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് മിനിറ്റിൽ 30 വാക്കുകൾ (ശരാശരി 9,000 KDPH)
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പ്രാവീണ്യം
പ്രായം: 32 വയസ്സ്
ഒഴിവുകളുടെ എണ്ണം : 16
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഫെബ്രുവരി 27 രാത്രി 11. 30 മണി.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി :മാർച്ച് 10 വൈകുന്നേരം ആറ് മണിക്ക് മുമ്പ് രജിസ്ട്രേഡ് പോസ്റ്റ് വഴി ലഭിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates