Applications invited for the first Chartered Electrical Safety Engineer certification exam in the state. Gemini AI
Career

ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനീയർമാരാകാം, സംസ്ഥാനത്ത് ആദ്യമായി പരീക്ഷ നടത്തുന്നു; മാർച്ച് 20 വരെ അപേക്ഷിക്കാം

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, തത്തുല്യ യോഗ്യത, ഡിപ്ലോമ നിശ്ചിത കാലത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനിയർമാരെ തെരഞ്ഞെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എഞ്ചിനീയർ എഴുത്തു പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഇലക്ട്രിസിറ്റി ആക്ട് 2003 ലെ സെക്ഷൻ 180 (2) (ഒ) യും, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (മെഷേഴ്സ് റിലേറ്റിങ് ടു സേഫ്റ്റി ആൻഡ് ഇലക്ട്രിക് സപ്ലൈ), റെഗുലേഷൻസ് 2023 ലെ റെഗുലേഷൻ 6 ഉം അനുസരിച്ച് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ ഉടമസ്ഥർ/ ഉപഭോക്താക്കൾ/ സപ്ലയർ എന്നിവർക്ക് സെൽഫ് സർട്ടിഫിക്കേഷൻ നടത്തുന്നതിനായാണ് ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നത്.

യോഗ്യത, അപേക്ഷ ഫീസ് എന്നിവ അറിയാം

യോഗ്യത അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം/തത്തുല്യ യോഗ്യത

വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലുമുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും വൈദ്യുത നിയമങ്ങൾ, ഇന്ത്യൻ സ്റ്റാൻഡേർഡ്, കോഡ് എന്നിവ സംബന്ധിച്ചുളള പരിജ്ഞാനവും.

അല്ലെങ്കിൽ

അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമയും, വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലുമുളള 10 വർഷത്തെ പ്രവൃത്തി പരിചയവും, വൈദ്യുത നിയമങ്ങൾ, ഇന്ത്യൻ സ്റ്റാൻഡേർഡ്, കോഡ് എന്നിവ സംബന്ധിച്ചുള്ള പരിജ്ഞാനവും

പ്രായപരിധി വിജ്ഞാപന തീയതിയിൽ അപേക്ഷകന് 25 വയസ്സ് പൂർത്തിയായിരിക്കണം. പരമാവധി പ്രായപരിധി 65 വയസ്സാണ്.

അപേക്ഷാ ഫീസ്

കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ/ജനസേവന കേന്ദ്രത്തിൽ 0043-00-102-99-02 എല്ല ശീർഷകത്തിൽ 500 രൂപ പരീക്ഷാ ഫീസ് ആയി ഒടുക്കണം. അതി​ന്റെ ചെല്ലാൻ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20.

നിബന്ധനകൾ

1. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.

2. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തിപരിചയം പരിഗണിക്കുന്നതല്ല.

3. അപേക്ഷകർ സർക്കാർ/ അർദ്ധ സർക്കാർ / പി എസ് യു എന്നിവയിൽ ഒരു സ്ഥാനവും വഹിക്കുന്ന വ്യക്തികൾ ആയിരിക്കുവാൻ പാടില്ല.

4. അപേക്ഷിക്കുന്ന സമയത്ത് സാധുതയുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ്/പെർമിറ്റ് ഉണ്ടായിരിക്കുവാൻ പാടില്ല.

5. ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ്/ പെർമിറ്റ് സറണ്ടർ ചെയ്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതാണ്.

പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരള സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷൻ 180(2) (ഒ)-യും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (മെഷേഴ്സ്, റിലേറ്റിങ് ടു സേഫ്റ്റി ആൻഡ് ഇലക്ട്രിക്ക് സപ്ലൈ) റെഗുലേഷൻസ് 2023-ലെ റെഗുലേഷൻ 60 പ്രകാരം ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനീയർ-യോഗ്യതാ സാക്ഷ്യപത്രം നൽകും.

യോഗ്യത സാക്ഷ്യപത്രം ലഭിക്കുന്നവർ ഫീസായ 10,000 രൂപ അടയ്ക്കുമ്പോൾ, മാനദണ്ഡങ്ങൾക്ക് അനുസൃതമായി ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനീയറായി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഈ രജിസ്ട്രേഷന് പത്ത് വർഷം കാലാവധി ഉണ്ടായിരിക്കും.

അപേക്ഷാ ഫോം ഇവിടെ ലഭിക്കും വിശദമായ വിജ്ഞാപനം വായിക്കാം

വിശദവിവരങ്ങൾക്ക് www.dei.kerala.gov.in

ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തി നഗർ, ഗവൺമെന്റ് പ്രസ് റോഡ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണം.

ഫോൺ: 0471-2330558

Job Alert: Applications invited for the Chartered Electrical Safety Engineer exam, conducted for the first time in the state. Eligible candidates can apply until March 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

'കടകംപള്ളി എനിക്കെതിരെ ഗൂഢാലോചന നടത്തി'; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

പത്താം ക്ലാസ് പാസായവർക്ക് പ്രൊഫഷണൽ ഡോഗ് ട്രെയിനറാകാൻ പഠിക്കാം, കാലിക്കറ്റ് സർവകലാശാല നടത്തുന്ന കോഴ്സിന് മാർച്ച് 23 വരെ അപേക്ഷിക്കാം

SCROLL FOR NEXT