Cochin Port Authority has invited applications for recruitment to various posts. Vacancies are available in Class I positions, Marine Engineer, Superintending Engineer, and Deputy Director . Gemini AI
Career

കൊച്ചിൻ പോർട്ട് അതോറിട്ടിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

മറൈൻ എൻജിനിയർ, സൂപ്രണ്ടിങ് എൻജിനിയർ,ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) എന്നീ ക്ലാസ് 1 തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചിൻ പോർട്ട് അതോറിറ്റി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മറൈൻ എൻജിനിയർ, സൂപ്രണ്ടിങ് എൻജിനിയർ,ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) എന്നീ ക്ലാസ് 1 തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23 ആണ്.

ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിൽ ആരംഭിക്കുന്നത് അമ്പതിനായിരം രൂപയിലും ഉയർന്ന ശമ്പളം രണ്ട് ലക്ഷം രൂപയുമാണ്. ഇതിന് പുറമെ വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്ന സ്കെയിലിലുള്ള ജോലികളാണ് ഇവ. തസ്തിക അനുസരിച്ചാകും ശമ്പള സ്കെയിൽ. യോഗ്യതകളും തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും.

തസ്തികയുടെ പേര് : മറൈൻ എഞ്ചിനീയർ

യോഗ്യത: 1958 ലെ മർച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരമുള്ള എം ഒ ടി (MOT) ഫസ്റ്റ് ക്ലാസ് മോട്ടോർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറൈൻ എഞ്ചിനീയർ ഓഫീസർ ക്ലാസ് I സർട്ടിഫിക്കറ്റ്. വിദേശത്തേക്ക് പോകുന്ന കപ്പലിൽ ചീഫ് എൻജിനീയർ/സെക്കൻഡ് എൻജിനീയറായി ഒരു വർഷത്തെ യോഗ്യതാനന്തര പരിചയം.

ശമ്പളം: 70000-200000 രൂപ സ്കെയിലിൽ

ഉയർന്ന പ്രായപരിധി: 40 വയസ്സ്

എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും നിർദ്ദിഷ്ട പി ഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.

മേജർ പോർട്ട് അതോറിറ്റികളിലെ ജീവനക്കാർക്ക് 55 വയസ്സ് വരെ.

ഒഴിവുകളുടെ എണ്ണം: അഞ്ച്

തസ്തികയുടെ പേര് : സൂപ്രണ്ടിങ് എൻജിനീയർ (സിവിൽ)

യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. വ്യാവസായിക/വാണിജ്യ സർക്കാർ സ്ഥാപനത്തിൽ തുറമുഖ, മറൈൻ രംഗത്ത് പ്ലാനിങ്/കൺസ്ട്രക്ഷൻ/ഡിസൈൻ/മെയിന്റനൻസ് എന്നിവയിൽ എക്സിക്യൂട്ടീവ് കേഡറിൽ ഒമ്പത് വർഷത്തെ പരിചയം.

ശമ്പളം : 60000-180000 രൂപ സ്കെയിലിൽ

ഉയർന്ന പ്രായപരിധി: 40 വയസ്സ്

എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും നിർദ്ദിഷ്ട പി ഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.

മേജർ പോർട്ട് അതോറിറ്റികളിലെ ജീവനക്കാർക്ക് 55 വയസ്സ് വരെ.

ഒഴിവുകളുടെ എണ്ണം : ഒന്ന്

തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്)

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഇക്കണോമിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ബിരുദം. പ്ലാനിങ്, ഡേറ്റാ കളക്ഷൻസ് കംപൈലേഷൻ ആൻഡ് ഇ​ന്റർപ്രട്ടേഷൻ അല്ലെങ്കിൽ ഫീൽഡ് സർവേ എന്നിവയിൽ അഞ്ച് വർഷത്തെ എക്സിക്യൂട്ടീവ് പരിചയം.

അഭികാമ്യം: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഇക്കണോമിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും അല്ലെങ്കിൽ ഓപ്പറേഷണൽ റിസർച്ചിലോ അനുബന്ധ വിഷയങ്ങളിലോ പിജി ബിരുദം/ഡിപ്ലോമ. കമ്പ്യൂട്ടർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം.

ശമ്പളം: 50000-160000 രൂപ

ഉയർന്ന പ്രായപരിധി: 35 വയസ്സ്

എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും നിർദ്ദിഷ്ട പി ഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.

മേജർ പോർട്ട് അതോറിറ്റികളിലെ ജീവനക്കാർക്ക് 55 വയസ്സ് വരെ.

ഒഴിവുകളുടെ എണ്ണം :ഒന്ന്

പൊതുവിവരങ്ങൾ

ഓൺലൈൻ രജിസ്ട്രേഷനും ഫീസ് അടയ്ക്കലിനുമുള്ള അവസാന തീയതി ഫെബ്രുവരി 23 ( 23.02.2026)വൈകുന്നേരം അഞ്ച് മണി.

വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റ് www.cochinport.gov.in

ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളത്തിന് പുറമേ, VDA, HRA, അടിസ്ഥാന ശമ്പളത്തിന്റെ 35% കഫറ്റീരിയ അലവൻസ്, ഏൺലീവ് തുടങ്ങിയ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും നിയമങ്ങൾ അനുസരിച്ച് അനുവദനീയമായിരിക്കും.

Job Alert: Cochin Port Authority has released a recruitment notification for Class I posts including Marine Engineer, Superintending Engineer, and Deputy Director. Check eligibility and application details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

'വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്'; വിഡി സതീശന് മറുപടിയുമായി വി ശിവന്‍കുട്ടി

നെല്ലിക്കയിൽ ഉണ്ട് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ

ലോകകപ്പ് ജേതാവ്, ബിഗ് ബാഷിലെ ശ്രദ്ധേയന്‍; ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ വിരമിച്ചു

SCROLL FOR NEXT