കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL -സിഎസ്‌എൽ) എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
പരിശീലന കാലയളവ് ഒരു വർഷമാണ്. അതിന് ശേഷം വിജയകരമായി പൂർത്തിയാക്കുന്നവരെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം E-1 ഗ്രേഡിലുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിൽ, 40,000-140,000 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും. .
എൻജിനീയറിങ്/സിഎ /ഐസിഡബ്ല്യുഎ/എംബിഎ/പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡി (സിഎസ്‌എൽ)ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 20-02-2026 ആണ്.
എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളുടെ എണ്ണം : 64
പ്രായപരിധി : 27 വയസ്സ് (20/02/2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്)
സ്റ്റൈപൻഡ്: 50,000 രൂപ പ്രതിമാസം
☸എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം
☸എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം
☸എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രോണിക്സ്): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം
☸എക്സിക്യൂട്ടീവ് ട്രെയിനി (നേവൽ ആർക്കിടെക്ചർ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ നേവൽ ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ബിരുദം
☸എക്സിക്യൂട്ടീവ് ട്രെയിനി (സിവിൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
☸എക്സിക്യൂട്ടീവ് ട്രെയിനി (സേഫ്റ്റി): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സേഫ്റ്റി എൻജിനീയറിങ്ങിൽ ബിരുദം
☸എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്): ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവയുടെ അവസാന പരീക്ഷയിൽ വിജയം.
☸എക്സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്‌സ്): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ, നിർദ്ദിഷ മേഖലകളിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം: എച്ച്ആർ അല്ലെങ്കിൽ തത്തുല്യമായ സ്പെഷ്യലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം, എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ, എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമ, അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മെന്റിലോ ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിലോ സ്പെഷ്യലൈസേഷനോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20/02/2026) വരെ അപേക്ഷിക്കാം.
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് www.cochinshipyard.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates