കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മുട്ടത്തറ എഞ്ചിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്യൂൺ,സ്വീപ്പർ,ഇലക്ട്രീഷ്യൻ കം പ്ലംബർ,ലാബ് അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്,ഓവർ സിയർ തസ്തികകളിൽ ആണ് നിയമനം. എട്ടാം ക്ലാസ് മുതൽ യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 27ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
1. പ്യൂൺ
യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. ഇരുചക്രവാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.
2. സ്വീപ്പർ
യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
3. ഇലക്ട്രീഷ്യൻ കം പ്ലംബർ
യോഗ്യത: എസ്.എസ്.എൽ.സി., ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. യോഗ്യത, കെ.എസ്.ഇ.ബി. നൽകുന്ന വയർമാൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. പ്ലംബിങ് ജോലികളിലും പരിജ്ഞാനം വേണം.
4. ലാബ് അറ്റൻഡർ (ഫിസിക്സ്, കെമിസ്ട്രി)
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പിൽ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ചിരിക്കണം.
5. സെക്യൂരിറ്റി ഗാർഡ്
യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. നല്ല കായികക്ഷമത ആവശ്യമാണ്. വിമുക്തഭടന്മാർക്ക് മുൻഗണന നൽകും.
6. ഓവർസിയർ
യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ഐ.ടി.ഐ. അല്ലെങ്കിൽ പോളിടെക്നിക് ഡിപ്ലോമ. സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന നൽകും.
പൊതുവിഭാഗത്തിൽ കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം 50 വയസ്സുമാണ്. കേപ്പ് സർവീസിലുള്ളവർക്ക് പരമാവധി പ്രായപരിധി 64 വയസ്സാണ്.
താൽപ്പര്യമുള്ളവർ 2026 ഒക്ടോബർ 27ന് രാവിലെ 10.30ന് മുട്ടത്തറ എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പലിന് മുന്നിൽ നേരിട്ട് ഹാജരാകണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക് കോളജിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: www.cemuttathara.ac.in
കോളജ് വിലാസം: കോളജ് ഓഫ് എഞ്ചിനീയറിങ് മുട്ടത്തറ, സെന്റ് സെബാസ്റ്റ്യൻ ചർച്ച് റോഡ്, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം – 695008.
വാക്ക് ഇൻ ഇന്റർവ്യൂവിന്റെ സമയക്രമം ചുവടെ ചേർക്കുന്നു.
സ്വീപ്പർ: രാവിലെ 10.30 മുതൽ 11.30 വരെ
ലാബ് അറ്റൻഡർ (ഫിസിക്സ്, കെമിസ്ട്രി): രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ
ഓവർസിയർ: ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ
ഉച്ചഭക്ഷണ ഇടവേള: ഉച്ചയ്ക്ക് 1.30 മുതൽ 2.00 വരെ
പ്യൂൺ: ഉച്ചകഴിഞ്ഞ് 2.00 മുതൽ 3.00 വരെ
ഇലക്ട്രീഷ്യൻ കം പ്ലംബർ: ഉച്ചകഴിഞ്ഞ് 3.00 മുതൽ 4.00 വരെ
സെക്യൂരിറ്റി ഗാർഡ്: ഉച്ചകഴിഞ്ഞ് 4.00 മുതൽ 5.00 വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates