കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലായി ആകെ 148 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജൂലൈ 9 മുതൽ ആരംഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 24 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അസിസ്റ്റന്റ് മാനേജർ (ഓഫീഷ്യൽ ലാംഗ്വേജ്) – 1
അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) – 1
മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്) – 8
മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ്) – 8
ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ് – 50
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) – 50
ജൂനിയർ അസിസ്റ്റന്റ് (ജനറൽ) – 30
അസിസ്റ്റന്റ് മാനേജർ: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ഭാഷാ യോഗ്യത.
മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്): എംബിഎ അല്ലെങ്കിൽ അനുബന്ധ മാനേജ്മെന്റ് യോഗ്യത.
മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ്): സി.എ, സി.എം.എ അല്ലെങ്കിൽ ബന്ധപ്പെട്ട അക്കൗണ്ട്സ് യോഗ്യത.
ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ്: ഔദ്യോഗിക വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന ബിരുദ യോഗ്യത.
ജൂനിയർ അസിസ്റ്റന്റ്: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദ യോഗ്യത.
ജൂനിയർ അസിസ്റ്റന്റ് / മാനേജ്മെന്റ് ട്രെയിനി: 18 മുതൽ 30 വയസ് വരെ.
അസിസ്റ്റന്റ് മാനേജർ: 18 മുതൽ 32 വയസ് വരെ.
സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി വിഭാഗങ്ങൾ: ₹1,500
എസ്.സി / എസ്.ടി / മുൻസൈനികർ / ഭിന്നശേഷിക്കാർ (PwBD): ₹500
പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates