CPCB Announces 51 Vacancies Under Ganga Cleaning Project 
Career

പ്ലസ് ടു സയൻസ് പാസായവർക്കും അവസരം; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ 51 ഒഴിവുകൾ

ഗംഗാ നദിയെ ശുദ്ധീകരിക്കുന്നതിനുള്ള പ്രേത്യേക പദ്ധതിയുടെ ഭാഗമായി 51 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഗംഗാ നദിയെ ശുദ്ധീകരിക്കുന്നതിനുള്ള പ്രേത്യേക പദ്ധതിയുടെ ഭാഗമായി 51 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പന്ത്രണ്ടാം ക്ലാസ് പാസായവർ മുതൽ മാസ്റ്റർ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ, ശമ്പളം, പ്രായപരിധി

1. സയന്റിസ്റ്റ്-D

  • ഒഴിവ്: 01

  • ശമ്പളം: 1,71,597 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 50 വയസ്സ്

2. സയന്റിസ്റ്റ്-C

  • ഒഴിവ്: 08

  • ശമ്പളം: 1,48,997 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 45 വയസ്സ്

3. സയന്റിസ്റ്റ്-B

  • ഒഴിവ്: 12

  • ശമ്പളം: 1,25,380 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 35 വയസ്സ്

4. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)

  • ഒഴിവ്: 03

  • ശമ്പളം: 1,19,272 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 35 വയസ്സ്

5. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

  • ഒഴിവ്: 01

  • ശമ്പളം: 77,654 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 35 വയസ്സ്

6. സയന്റിഫിക് അസിസ്റ്റന്റ്

  • ഒഴിവ്: 13

  • ശമ്പളം: 77,654 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 35 വയസ്സ്

7. ടാക്സോണമിസ്റ്റ്

  • ഒഴിവ്: 01

  • ശമ്പളം: 65,031 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 35 വയസ്സ്

8. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവ്: 04

  • ശമ്പളം: 57,498 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 32 വയസ്സ്

9. ഫീൽഡ് അസിസ്റ്റന്റ്

  • ഒഴിവ്: 08

  • ശമ്പളം: 38,741 രൂപ പ്രതിമാസം

  • ഉയർന്ന പ്രായപരിധി: 27 വയസ്സ്

യോഗ്യതകളും മറ്റ് നിബന്ധനകളും

  • സയന്റിഫിക് തസ്തികകൾ: പരിസ്ഥിതി ശാസ്ത്രത്തിലോ (Environmental Science) അനുയോജ്യമായ എഞ്ചിനീയറിങ് ശാഖകളിലോ (Civil, Chemical, Biotech) ഒന്നാം ക്ലാസ് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: സയൻസ് വിഷയങ്ങളിലോ (B.Sc.) കംപ്യുട്ടർ ആപ്ലിക്കേഷനിലോ (BCA) ഒന്നാം ക്ലാസ്സ് ബിരുദം ഉണ്ടായിരിക്കണം. എം എസ് ഓഫീസ് അറിഞ്ഞിരിക്കണം. ടൈപ്പിങ് സ്പീഡ് ടെസ്റ്റ് ഉണ്ടായിരിക്കും.

  • ഫീൽഡ് അസിസ്റ്റന്റ് : സയൻസ് സ്ട്രീമിൽ കുറഞ്ഞത് 55% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സ് പാസ്സായിരിക്കണം. ഒപ്പം വെള്ളം/മലിനജലം എന്നിവയുടെ സാംപിളുകൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും പ്രായോഗിക അറിവുണ്ടാകണം.

  • ഗേറ്റ് / നെറ്റ് യോഗ്യത: സയന്റിസ്റ്റ്-B, സയന്റിഫിക് അസിസ്റ്റന്റ്, ടാക്സോണമിസ്റ്റ് തസ്തികകൾക്ക് 90 ശതമാനത്തിന് മുകളിൽ വാലിഡ് ആയ GATE സ്കോർ അല്ലെങ്കിൽ NET-JRF യോഗ്യത നിർബന്ധമാണ്.

  • പ്രവൃത്തിപരിചയം: ഉയർന്ന ശാസ്ത്രജ്ഞ തസ്തികകൾക്ക് (C & D) 5 മുതൽ 7 വർഷം വരെയുള്ള പ്രവൃത്തിപരിചയവും ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cpcb.gov.in/openpdffile.php?id=Q2FyZWVyRmlsZXMvMjU1X

CPCB Announces 51 Vacancies Under Ganga Cleaning Project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ജയിലിലേക്ക് മാറ്റി

'കാമം മാത്രമല്ല നഗ്നത, ഔചിത്യം എന്നത് ഒരു കീഴടങ്ങലും അല്ല'; ഡിവൈഎഫ്ഐ വേദിയിലെ നാടകത്തിന് പിന്തുണയുമായി ജോയ് മാത്യു

കുല മാത്രമല്ല, ഇലയിലുമുണ്ട് കോടികളുടെ ലാഭം; വാഴ കര്‍ഷകര്‍ക്ക് സുവര്‍ണാവസരം

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

'തൊട്ടതെല്ലാം തട്ടിപ്പ്, ബിപിഎൽ നഷ്ടക്കച്ചവടം'; ബം​ഗ്ലാദേശിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് റദ്ദാക്കി!