CUSAT Alumna Awarded Fellowship Worth ₹1.1 Crore CUSAT
Career

കുസാറ്റ് പൂർവ്വ വിദ്യാർത്ഥിക്ക് 1 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു

2024 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന മെർലിൻ, മൂന്ന് വർഷത്തേക്ക് പ്രതിമാസം 3055.63 യൂറോ വീതം സ്റ്റൈപ്പന്റ് ലഭിക്കും. മൊത്തം തുക ഏകദേശം 1.1 കോടി രൂപ വരും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സിലെ പൂർവ്വ വിദ്യാർത്ഥിയായ മെർലിൻ സി യുവിന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രീബേർഗിൽ പിഎച്ച്ഡി ചെയ്യുവാനായി 1.1 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു. 2024 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന മെർലിൻ, മൂന്ന് വർഷത്തേക്ക് പ്രതിമാസം 3055.63 യൂറോ വീതം സ്റ്റൈപ്പന്റ് ലഭിക്കും. മൊത്തം തുക ഏകദേശം 1.1 കോടി രൂപ വരും.

ക്ലസ്റ്റർ സൈസ് ആൻഡ് ടൈം റിസോൾവ്ഡ് XUV ഫോട്ടോ ഇലക്ട്രോണിക് സ്പെക്ട്രോസ്കോപ്പി ഓഫ് ഫോട്ടോകാറ്റലിറ്റിക് വാട്ടർ സ്പ്ലിറ്റിങ് സിസ്റ്റംസ് എന്ന വിഷയത്തിലാണ് പിഎച്ച്ഡി ചെയ്യുന്നത്. വയനാട് സ്വദേശിയായ മെർലിൻ, ഉലഹന്നാൻ സി ടി യുടെയും റീന കെ കെയുടെയും മകളാണ്.

Career news: CUSAT Alumna Awarded Fellowship Worth ₹1.1 Crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT