CUSAT Invites Applications for JRF Project Assistant and Stream Expert Posts. 
Career

CUSAT: പ്രൊജക്റ്റ് അസിസ്റ്റന്റ്, റിസർച്ച് ഫെലോ,സ്ട്രീം എക്സ്പെർട്ട് ഒഴിവുകൾ

പ്രൊജക്റ്റ് അസിസ്റ്റന്റ്, ജൂനിയർ റിസർച്ച് ഫെലോ,സ്ട്രീം എക്സ്പെർട്ട് തുടങ്ങിയ വിഭാഗങ്ങളിൽ ആണ് നിയമനം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിരവധി അവസരങ്ങൾ. പ്രൊജക്റ്റ് അസിസ്റ്റന്റ്, ജൂനിയർ റിസർച്ച് ഫെലോ,സ്ട്രീം എക്സ്പെർട്ട് തുടങ്ങിയ വിഭാഗങ്ങളിൽ ആണ് നിയമനം നടത്തുന്നത്. വിശദമായി പരിശോധിക്കാം.

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ താത്കാലിക നിയമനത്തിനായി റൂസ യുടെ ധസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് (ലെവൽ 1) ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കെമിസ്ട്രിയിൽ ഇന്റഗ്രേറ്റഡ് എംഎസ് സി/എംഎസ് സി യാണ് യോഗ്യത. നാനോമെറ്റീരിയൽസിന്റെ സിന്തെസിസ്, ആർട്ടിഫിഷ്യൽ ഫോട്ടോസിന്തസിസ് എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ nybinremello@cusat.ac.in എന്ന വിലാസത്തിലേക്ക് RUSA2/CHE/PA തലക്കെട്ടോടുകൂടി ജൂൺ 18ന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2862173 എന്ന നമ്പറിൽ ബന്ധപെടുക.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്‌സിൽ എഎൻആർഎഫ് (ANRF) സ്പോൺസർ ചെയ്യുന്ന ഗവേഷണ പ്രോജെക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഫിസിക്സ്/ ഫോട്ടോണിക്സ് ഇത് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒപ്‌റ്റോ ഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്‌നോളജി/ അപ്ലൈഡ് ഒപ്റ്റിക്സ് ഇൽ എം.ടെക്ക് ആണ് യോഗ്യത. UGC CSIR-NET/GATE യോഗ്യത ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/7EJ3JP6LXYGwiNdMA എന്ന ഗൂഗിൾ ഫോം വഴി ജൂൺ 18 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2862411 വെബ്സൈറ്റ്: photonics.cusat.ac.in 

സ്ട്രീം എക്സ്പെർട്ട് നിയമനം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സമഗ്ര ശിക്ഷാ കേരളയും (SSK) ചേർന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ പ്രായോഗിക വൈദഗ്ധ്യവും അധ്യാപന പരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. സ്ട്രീം ഇന്നവേഷൻ ലാബുകളുടെ നടത്തിപ്പും പരിശീലനവുമാണ് പ്രധാന ചുമതല.

നിയമനം 2026-27 വർഷത്തേക്കായിരിക്കും. അപേക്ഷിക്കാനുള്ള ലിങ്ക്: stream.net.in/hr/ അവസാന തീയ്യതി: 20-06-2026 കൂടുതൽ വിവരങ്ങൾക്ക്: 89219 91106

CUSAT Invites Applications for JRF Project Assistant and Stream Expert Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകും; അല്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ: വി കുഞ്ഞികൃഷ്ണന്‍

'അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

2 സെഞ്ച്വറികള്‍, 3 അര്‍ധ സെഞ്ച്വറികള്‍; 564 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

101 കിലോയിൽ നിന്ന് 65 കിലോ! പട്ടിണി കിടന്നില്ല, ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറച്ചു, ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറുടെ വമ്പൻ ബോഡി ട്രാൻഫോർമേഷൻ

കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

SCROLL FOR NEXT